ദീപാവലി കളറാക്കാൻ സൂര്യയും അജിത്തും; മെ​ഗാ ക്ലാഷിനൊരുങ്ങി തമിഴ് സിനിമ ലോകം

നിലവിൽ വിടാ മുയർച്ചിയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോ​ഗമിക്കുകയാണ്.
Suriya
അജിത്, സൂര്യinstagram

ബി​ഗ് ബജറ്റ് ചിത്രങ്ങളും സൂപ്പർ താരങ്ങളുടെ ചിത്രങ്ങളുമാണ് തമിഴ് സിനിമ പ്രേക്ഷകരെ കാത്തിരിക്കുന്നത്. ജൂലൈ മുതൽ‌ തമിഴിൽ ബി​ഗ് റിലീസുകളുടെ കാലമാണ്.​ ഈ ദീപാവലിക്ക് തമിഴിൽ ഒരു ബോക്സോഫീസ് ക്ലാഷ് തന്നെയാണ് വരുന്നതെന്നാണ് റിപ്പോർട്ടുകൾ. സൂര്യയുടെ കങ്കുവയും അജിത്തിന്റെ വിടാ മുയർച്ചിയുമാണ് ദീപാവലി കളറാക്കാൻ പ്രേക്ഷകർക്ക് മുന്നിലെത്തുക.

നിലവിൽ വിടാ മുയർച്ചിയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോ​ഗമിക്കുകയാണ്. മ​ഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ അസർബൈജാനിൽ ജൂൺ 20ന് തുടങ്ങുമെന്നാണ് വിവരം. ചിത്രം ദീപാവലിക്ക് തന്നെ തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. തൃഷയാണ് ചിത്രത്തിൽ അജിത്തിന്റെ നായികയായെത്തുന്നത്.

അർജുൻ സർജ, ആരവ്, റെജീന കസാൻഡ്ര തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. അതേസമയം ശിവ സംവിധാനം ചെയ്യുന്ന സൂര്യയുടെ കങ്കുവയും പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Suriya
തോക്കെടുത്ത് ഫഫയും ചാക്കോച്ചനും, ഇനി അടുത്തത് ആര് ? കട്ട സസ്പെൻസുമായി അമൽ നീരദ്

ഓ​ഗസ്റ്റ് അവസാനത്തോടു കൂടി ചിത്രത്തിന്റെ 3ഡി വിഎഫ്എക്സ് ജോലികൾ പൂർത്തിയാകുമെന്ന് അണിയറപ്രവർത്തകർ മുൻപ് അറിയിച്ചിരുന്നു. ബോബി ഡിയോൾ, ദിഷ പഠാനി തുടങ്ങിയവരും കങ്കുവയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com