15 കോടിയ്ക്ക് മുംബൈയില്‍ പുതിയ വീട് വാങ്ങി തൃപ്തി ദിമ്രി: ഷാരുഖും സല്‍മാനും അയല്‍ക്കാര്‍

മുംബൈ ബാന്ദ്രയിലാണ് താരം ആഡംബര ഭവനം സ്വന്തമാക്കിയത്
Triptii Dimri
തൃപ്തി ദിമ്രിഇന്‍സ്റ്റഗ്രാം

ണ്‍ബീര്‍ കപൂര്‍ നായകനായി എത്തിയ അനിമല്‍ സിനിമയിലൂടെ ആരാധക മനം കവര്‍ന്ന നടിയാണ് തൃപ്തി ദിമ്രി. ഇപ്പോള്‍ മുംബൈയില്‍ പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ് താരം. മുംബൈ ബാന്ദ്രയിലാണ് താരം ആഡംബര ഭവനം സ്വന്തമാക്കിയത്. 15 കോടി മുടക്കിയാണ് താരം വീട് സ്വന്തമാക്കിയത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Triptii Dimri
ദീപാവലി കളറാക്കാൻ സൂര്യയും അജിത്തും; മെ​ഗാ ക്ലാഷിനൊരുങ്ങി തമിഴ് സിനിമ ലോകം

ബോളിവുഡ് സൂപ്പര്‍താരങ്ങളായ ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, രേഖ തുടങ്ങിവര്‍ താമസിക്കുന്ന കാര്‍ട്ടര്‍ റോഡിലാണ് തൃപ്തിയുടെ പുതിയ ബംഗ്ലാവ്. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഇവിടെയാണ് താമസിക്കുന്നത്. 2226 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് നിലകളിലായാണ് വീട്. 70 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായും 30,000 രൂപ രജിസ്‌ട്രേഷന്‍ ഫീയായും തൃപ്തി നല്‍കിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ മൂന്നിനായിരുന്നു രജിസ്‌ട്രേഷന്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡിലെ ഗര്‍ഹ്വാള്‍ സ്വദേശിയാണ് തൃപ്തി. 2017ലാണ് അഭിനയത്തിലേക്ക് ചുവടുവെക്കുന്നത്. സാജിദ് അലിയുടെ ലൈല മജ്‌നുവില്‍ അഭിനയിച്ചതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ബുള്‍ബുള്‍ വന്‍ വിജയമായി. ക്വാല എന്ന ചിത്രത്തിലും അഭിനയിച്ചു. നിരവധി സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com