'മിക്കവാറും നീ സ്റ്റാര്‍ട്ടറും ഞാന്‍ മെയിന്‍ കോഴ്‌സുമാകും'; ചിരിപ്പിച്ച് കുഞ്ചാക്കോ ബോബനും സുരാജും; ഗര്‍ര്‍ര്‍ ട്രെയിലര്‍

കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും തമ്മിലുള്ള രസികൻ കോമ്പിനേഷൻ രം​ഗങ്ങൾ തന്നെയാവും ചിത്രത്തിന്റെ പ്രധാന ആകർഷണം
GRRR trailer
ഗർർർ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന ഗർർർ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ജെയ് കെ സംവിധാനം ചെയ്യുന്ന ചിത്രം ഫൺ റൈഡായിരിക്കും എന്ന് ഉറപ്പിക്കുന്നതാണ് ട്രെയിലർ. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും തമ്മിലുള്ള രസികൻ കോമ്പിനേഷൻ രം​ഗങ്ങൾ തന്നെയാവും ചിത്രത്തിന്റെ പ്രധാന ആകർഷണം.

GRRR trailer
തോളത്ത് മകളുടെ പേര് പച്ചകുത്തി രണ്‍ബീര്‍ കപൂര്‍; പുത്തന്‍ ലുക്കില്‍ താരം; വൈറല്‍

മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ഒരാൾ ചാടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. മദ്യപിച്ച് കയറിച്ചെല്ലുന്ന യുവാവ് ആയാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. മൃ​ഗശാല ജീവനക്കാരന്റെ വേഷത്തിലാണ് സുരാജ് എത്തുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുഞ്ചാക്കോ ബോബനെയും സുരാജിനെയും കൂടാതെ ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹവും 'ദർശൻ' എന്നു പേരുള്ള സിംഹമായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 'എസ്ര'യ്ക്കു ശേഷം ജെയ് കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം ജൂണ്‍ 14-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പുറത്തിറങ്ങും. അനഘ, അലന്‍സിയര്‍, മഞ്ജു പിള്ള, രാജേഷ്‌ മാധവന്‍, ശ്രുതി രാമചന്ദ്രന്‍, ധനേഷ് ആനന്ദ്‌, രാകേഷ് ഉഷാര്‍, രതീഷ്‌ ബാലകൃഷ്ണന്‍ പൊതുവാള്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റുവേഷങ്ങളില്‍ എത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com