തോളത്ത് മകളുടെ പേര് പച്ചകുത്തി രണ്‍ബീര്‍ കപൂര്‍; പുത്തന്‍ ലുക്കില്‍ താരം; വൈറല്‍

പുതിയ ഹെയര്‍ സ്റ്റൈലില്‍ വന്‍ ലുക്കിലാണ് രണ്‍ബീര്‍ പ്രത്യക്ഷപ്പെടുന്നത്
ranbir kapoor
രണ്‍ബീര്‍ കപൂര്‍ഇന്‍സ്റ്റഗ്രാം

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് രണ്‍ബീര്‍ കപൂര്‍. അനിമലിന്റെ വന്‍ വിജയത്തോടെ താരത്തിന്റെ സ്റ്റാര്‍ വാല്യു ഉയര്‍ന്നു. ഇപ്പോള്‍ വൈറലാവുന്നത് താരത്തിന്റെ പുത്തന്‍ ലുക്കാണ്.

ranbir kapoor

പുതിയ ഹെയര്‍ സ്റ്റൈലില്‍ വന്‍ ലുക്കിലാണ് രണ്‍ബീര്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ അതിനൊപ്പം തന്നെ ആരാധകരുടെ ശ്രദ്ധ പതിഞ്ഞത് തോളത്തെ ടാറ്റൂവിലാണ്. മകളുടെ പേരായ റാഹ എന്നാണ് താരം തോളത്ത് പച്ചകുത്തിയിരിക്കുന്നത്. താരത്തിന്റെ ഹെയര്‍ സ്റ്റൈലിസ്റ്റായ ആലിം ഹക്കിമാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആരാധകര്‍ക്കിടയില്‍ വന്‍ വൈറലാവുകയാണ് ചിത്രം. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ഹോളിവുഡ് താരം റയാന്‍ ഗോസ്ലിനെ പോലെയുണ്ട് എന്നായിരുന്നു ഒരാളുടെ കമന്റ്. താരത്തിന്റേതായി വന്‍ സിനിമകളാണ് ഒരുങ്ങുന്നത്. രാമയണത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു താരം. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ലവ് ആന്‍ഡ് വാര്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ആ ചിത്രത്തിനുള്ള ലുക്കാണോ എന്ന് ചോദിക്കുന്നവരുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com