
കാഞ്ചന എന്ന ഒരൊറ്റ ചിത്രം മതി രാഘവ ലോറൻസ് എന്ന നടനെ എക്കാലവും ഓർത്തിരിക്കാൻ. കാഞ്ചനയുടെ നാലാം ഭാഗം വരുമെന്നറിഞ്ഞപ്പോൾ മുതൽ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്. കാഞ്ചന 4 ൽ നായികയായി മൃണാൽ താക്കൂർ എത്തുന്നുവെന്ന തരത്തിലും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരം പ്രചാരണങ്ങൾക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് രാഘവ ലോറൻസ്.
ഞായറാഴ്ച എക്സിലൂടെയായിരുന്നു രാഘവ ലോറൻസിന്റെ പ്രതികരണം. കാഞ്ചന 4 നേക്കുറിച്ച് പ്രചരിക്കുന്ന വാർത്തകളെല്ലാം തെറ്റാണെന്നാണ് രാഘവ ലോറൻസ് കുറിച്ചിരിക്കുന്നത്. 'സുഹൃത്തുക്കളേ, ആരാധകരേ, കാഞ്ചന 4 നേക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന എല്ലാ വിവരങ്ങളും വെറും അഭ്യൂഹങ്ങൾ മാത്രമാണ്. ഉടനെ തന്നെ രാഘവേന്ദ്ര പ്രൊഡക്ഷൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് രാഘവ ലോറൻസ് കുറിച്ചിരിക്കുന്നത്.
ഹൊറർ - കോമഡി ചിത്രമായാണ് കാഞ്ചന പ്രേക്ഷകരിലേക്കെത്തുന്നത്. രാഘവ ലോറൻസ് തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും. ഹൊറർ - കോമഡി സീരിസിലെ അഞ്ചാമത്തെ ചിത്രമാണ് കാഞ്ചന 4. ചിത്രത്തിന്റെ ആദ്യ ഭാഗമായ മുനി 2007 ലാണ് പുറത്തുവരുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2011 ൽ രണ്ടാം ഭാഗമായ മുനി 2: കാഞ്ചന എത്തി. 2015 ൽ കാഞ്ചന 2 ഉം 2019 ൽ കാഞ്ചന 3 യും പ്രേക്ഷകരിലേക്കെത്തി. ജിഗർതണ്ട ഡബിൾ എക്സിലാണ് രാഘവ ലോറൻസ് അവസാനം അഭിനയിച്ചത്. അധികാരം, ദുർഗ തുടങ്ങിയ ചിത്രങ്ങളും രാഘവ ലോറൻസിന്റേതായി വരാനുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക