ഫഹദിന്റെയും കുഞ്ചാക്കോ ബോബന്റെയും 'ബോ​ഗയ്ൻവില്ല'; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അമൽ നീര​ദ്

പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ജ്യോതിർമയി അഭിനയരം​ഗത്തേക്ക് മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
Bougainvillea
ബോ​ഗയ്ൻവില്ലfacebook

ഭീഷ്മപർവത്തിന്റെ വൻ വിജയത്തിന് ശേഷം അമൽ നീരദ് ഒരുക്കുന്ന പുതിയ ചിത്രമാണ് ബോ​ഗയ്ൻവില്ല. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അമൽ നീരദ്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ഷറഫുദ്ദീൻ, ജ്യോതിർമയി, ശ്രിന്റ, വീണ നന്ദകുമാർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ജ്യോതിർമയി അഭിനയരം​ഗത്തേക്ക് മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലാജോ ജോസിന്റെ ഒരു കഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ലാജോ ജോസും അമൽ നീരദും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Bougainvillea
'എന്റെ സ്വഭാവവുമായി ആ കഥാപാത്രത്തിന് സാമ്യമുണ്ട്'; ഇന്ത്യൻ 2 വിനേക്കുറിച്ച് രാകുൽ പ്രീത്

ഉദയ സ്റ്റുഡിയോസും അമൽ നീരദ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുഷിൻ ശ്യാമാണ് സം​ഗീത സംവിധാനം നിർവഹിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാ​ഗ്രഹണം. ശനിയാഴ്ച ചിത്രത്തിലെ താരങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകളും അമൽ നീരദ് പുറത്തുവിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com