'ഓൾഡ് ബോയ്‌'ക്കെന്താ അമൽ നീരദിന്റെ പടത്തിൽ കാര്യം ? ചർച്ചകളുമായി സോഷ്യൽ മീഡിയ

പോസ്റ്ററുകളിലുള്ള ഈ സാമ്യത സിനിമയിലുണ്ടാകുമോയെന്നാണ് പ്രേക്ഷകരുടെ ചോദ്യം.
Bougainvillea
ബോ​ഗയ്ൻവില്ല

അമൽ നീരദിന്റെ പുതിയ ചിത്രം ബോ​ഗയ്ൻവില്ല സോഷ്യൽ മീഡിയിയൽ തരം​ഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ശനിയാഴ്ച ഉച്ചയോടെ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകൾ അമൽ നീരദ് പുറത്തുവിട്ടിരുന്നു. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി അങ്ങനെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെയെല്ലാം ലുക്ക് പോസ്റ്ററുകളെത്തി. ഇതിന് പിന്നാലെ മറ്റു താരങ്ങളെക്കുറിച്ചുള്ള ചർച്ചകളും ചിത്രത്തിൽ മമ്മൂട്ടിയെത്തുമെന്ന തരത്തിലുമൊക്കെ സോഷ്യൽ മീഡിയയിൽ നിറയെ പ്രചാരണങ്ങളിറങ്ങി.

ചിലരാകട്ടെ ഷാരൂഖാനെയും മോഹൻലാലിനേയും നിവിൻ പോളിയേയും പൃഥ്വിരാജിനെയുമൊക്കെ ചേർത്തുള്ള പോസ്റ്ററുകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. ചിത്രത്തിന്റെ ഓരോ പോസ്റ്ററിന്റെ അപ്ഡേറ്റ് പുറത്തുവരുമ്പോഴും കൊറിയൻ സിനിമയായ ഓൾഡ് ബോയ് ഓർത്തെടുത്തവരും കുറവല്ല. ഓൾഡ് ബോയ്‌യിൽ ചോയ് മിൻ സിക്ക് അവതരിപ്പിച്ച പ്രധാന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററിനോട് സമാനമായിരുന്നു അമൽ നീരദ് പുറത്തുവിട്ട പോസ്റ്ററുകളും.

പാർക്ക് ചാൻ വുക്ക് സംവിധാനം ചെയ്ത് 2003 ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമായ ഓൾഡ് ബോയ്ക്ക് നിരവധി ആരാധകരാണുള്ളത്. ബോ​ഗയ്ൻവില്ലയുടെ പോസ്റ്ററുകളിൽ ഉപയോ​ഗിച്ചിരിക്കുന്ന ഫോണ്ടുകളുടെ സാമ്യത പോലും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നുണ്ട്. മറ്റ് ഭാഷകളിലെ സിനിമകൾ തന്റെ സിനിമകൾക്ക് പ്രചോദനമാകാറുണ്ടെന്ന് പലപ്പോഴും അമൽ നീരദ് തന്നെ പറഞ്ഞിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Bougainvillea
ഫഹദിന്റെയും കുഞ്ചാക്കോ ബോബന്റെയും 'ബോ​ഗയ്ൻവില്ല'; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അമൽ നീര​ദ്

പോസ്റ്ററുകളിലുള്ള ഈ സാമ്യത സിനിമയിലുണ്ടാകുമോയെന്നാണ് പ്രേക്ഷകരുടെ ചോദ്യം. എന്തായാലും തിയറ്ററുകൾ പൂരപറമ്പാക്കാനുള്ള ഒരു സംഭവമാണ് അമൽ നീരദും കൂട്ടരും ചേർന്ന് ഒരുക്കുന്നതെന്നാണ് സൂചന. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. ആനന്ദ് സി ചന്ദ്രനാണ് ഛായാ​ഗ്രഹണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com