എന്തോ സംഭവിക്കാൻ പോകുന്നു, പത്മയായി ദീപിക; 'കൽക്കി' പുതിയ പോസ്റ്റർ

നാ​ഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‍ലർ തിങ്കളാഴ്ച പുറത്തുവരും.
Deepika Padukone
കൽക്കി 2898 എഡിinstagram

ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കൽക്കി 2898 എഡി. പ്രഭാസ് നായകനായെത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററുകൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിലെ ദീപിക പദുക്കോണിന്റെ പുതിയ ലുക്കും പുറത്തുവന്നിരിക്കുകയാണ്.

പ്രതീക്ഷയോടെ നോക്കി നിൽക്കുന്ന ദീപികയെയാണ് പോസ്റ്ററിൽ കാണാനാവുക. പത്മ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ദീപികയെത്തുക. നാ​ഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‍ലർ തിങ്കളാഴ്ച പുറത്തുവരും. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദിഷ പഠാനി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Deepika Padukone
നടന്‍ പ്രേംജി വിവാഹിതനായി; വധു ഇന്ദു; ആശംസകളുമായി തമിഴ് സിനിമാലോകം

കഴിഞ്ഞ ദിവസം ചിത്രത്തിലെ അമിതാഭ് ബച്ചന്റെ പുതിയ ലുക്കും പുറത്തുവന്നിരുന്നു. സയൻസ് ഫിക്ഷനായി ഒരുക്കിയിരിക്കുന്ന കൽക്കി പ്രേക്ഷകർക്ക് മികച്ച തിയറ്റർ അനുഭവമായിരിക്കുമെന്നാണ് പ്രതീക്ഷ. ഭൈരവ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പ്രഭാസെത്തുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം. വൈജയന്തി മൂവിസിന്റെ ബാനറിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com