'എന്റെ സ്വഭാവവുമായി ആ കഥാപാത്രത്തിന് സാമ്യമുണ്ട്'; ഇന്ത്യൻ 2 വിനേക്കുറിച്ച് രാകുൽ പ്രീത്

തീർച്ചയായും എൻ്റെ കരിയറിലെ ഏറ്റവും സ്പെഷ്യലായ ചിത്രങ്ങളിൽ ഒന്നാണ് ഇന്ത്യൻ 2
Rakul Singh
രാകുൽ പ്രീത് സിങ്instagram

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിമാരിലൊരാളാണ് രാകുൽ പ്രീത് സിങ്. ഇന്ത്യൻ 2 ആണ് താരത്തിന്റേതായി റിലീസിനായി തയ്യാറെടുക്കുന്ന ചിത്രം. ഇന്ത്യൻ 2 വിലെ തന്റെ കഥാപാത്രത്തേക്കുറിച്ച് പറയുകയാണ് രാകുലിപ്പോൾ.

'തീർച്ചയായും എൻ്റെ കരിയറിലെ ഏറ്റവും സ്പെഷ്യലായ ചിത്രങ്ങളിൽ ഒന്നാണ് ഇന്ത്യൻ 2. അതിലെ ആളുകൾക്കൊപ്പം അഭിനയിക്കാൻ പറ്റിയെന്നു മാത്രമല്ല എന്റെ കഥാപാത്രവും അത്തരത്തിലുള്ളതാണ്. വളരെ ആത്മവിശ്വാസമുള്ള, എന്താണ് വേണ്ടതെന്ന് കൃത്യമായി ബോധ്യമുള്ള ഒരു പെൺകുട്ടിയായാണ് ഇന്ത്യൻ 2 വിൽ ഞാനെത്തുന്നത്.

എന്റെ ശരിക്കുള്ള സ്വഭാവവുമായി ഈ കഥാപാത്രത്തിന് എവിടെയെക്കെയോ സാമ്യമുണ്ട്. ശങ്കർ സാറിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അദ്ദേഹം എനിക്ക് ആ കഥാപാത്രത്തെ കുറിച്ച് വളരെ സൂക്ഷമതയോടെയാണ് പറഞ്ഞു തന്നത്'- രാകുൽ പ്രീത് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Rakul Singh
നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്

1996 ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണ് ഇന്ത്യൻ 2. ജൂലൈ 12 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. സേനാപതിയെന്ന ഐക്കോണിക് കഥാപാത്രമായാണ് കമൽ ഹാസൻ ചിത്രത്തിലെത്തുന്നത്. കാജൽ അ​ഗർവാൾ, സിദ്ധാർഥ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദേ ദേ പ്യാർ ദേ 2 വിൻ്റെ ചിത്രീകരണത്തിലാണിപ്പോൾ രാകുൽ. മേരെ ഹസ്ബൻഡ് കി ബീവി എന്ന ചിത്രവും രാകുലിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com