നന്ദമൂരി ബാലകൃഷ്ണയും ബോയപ്തി ശ്രീനുവും വീണ്ടുമെത്തുന്നു; ഒരുങ്ങുന്നത് ബി​ഗ് ബജറ്റ് ചിത്രം

ഇതിന് മുൻപ് സിംഹ, ലെജന്റ്, അഖണ്ഡ എന്നീ ചിത്രങ്ങൾക്കാണ് ഇരുവരുമൊന്നിച്ചത്.
Nandamuri Balakrishna
നന്ദമൂരി ബാലകൃഷ്ണfacebook

തെലുങ്ക് സൂപ്പർ സ്റ്റാർ നന്ദമൂരി ബാലകൃഷ്ണയുടെ 64-ാം ജന്മദിനമാണിന്ന്. ആരാധകരും സഹപ്രവർത്തകരുമടക്കം എല്ലാവരും താരത്തിന് പിറന്നാൾ ആശംസകൾ നേരുകയാണ്. പിറന്നാളിനോടനുബന്ധിച്ച് താരത്തിന്റെ ഒന്നിലധികം സിനിമകളാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ബോയപ്തി ശ്രീനുവിനൊപ്പമുള്ള ബാലയ്യയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ.

ബോയപ്തി ശ്രീനുവിനൊപ്പമുള്ള ബാലയ്യയുടെ നാലാമത്തെ ചിത്രമാണിത്. ബിബി4 എന്നാണ് ചിത്രത്തിന് താല്ക്കാലികമായി നൽകിയിരിക്കുന്ന പേര്. ഇതിന് മുൻപ് സിംഹ, ലെജന്റ്, അഖണ്ഡ എന്നീ ചിത്രങ്ങൾക്കാണ് ഇരുവരുമൊന്നിച്ചത്. 14 റീൽസ് പ്ലസിന്റെ ബാനറിൽ റാം അചന്ദയും ​ഗോപി അചന്ദയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Nandamuri Balakrishna
4.75 കോടിയുടെ കാറിന്റെ മാറ്റ് എലി കരണ്ടു, നന്നാക്കാൻ ചെലവാക്കിയത് ലക്ഷങ്ങൾ; വെളിപ്പെടുത്തി കാർത്തിക് ആര്യൻ

ബി​ഗ് ബജറ്റിലാണ് ചിത്രമൊരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ബോബി കൊല്ലി സംവിധാനം ചെയ്യുന്ന എൻബികെ 109 എന്ന ചിത്രത്തിലെ ബാലയ്യയുടെ ലുക്കും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഭ​ഗവന്ദ് കേസരിയാണ് ബാലയ്യയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അതേസമയം നടി അഞ്ജലിയെ ഒരു സിനിമയുടെ പ്രൊമോഷനിടെ വേദിയിൽ വച്ച് ബാലയ്യ തള്ളി മാറ്റിയത് സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com