4.75 കോടിയുടെ കാറിന്റെ മാറ്റ് എലി കരണ്ടു, നന്നാക്കാൻ ചെലവാക്കിയത് ലക്ഷങ്ങൾ; വെളിപ്പെടുത്തി കാർത്തിക് ആര്യൻ

വണ്ടിയ്ക്കുള്ളിൽ ഒരു എലി കയറി അതിലെ മാറ്റ് മുഴുവൻ കരണ്ടു തിന്നു.
Kartik Aaryan
കാർത്തിക് ആര്യൻinstagram

ബോളിവുഡിലെ അറിയപ്പെടുന്ന വാഹനപ്രേമികളിലൊരാളാണ് കാർത്തിക് ആര്യൻ. ഇടയ്ക്ക് തന്റെ കാറുകളുടെ വീഡിയോയും ഫോട്ടോയുമൊക്കെ സോഷ്യൽ മീഡിയയില‍ൂടെ താരം പങ്കുവയ്ക്കാറുമുണ്ട്. ആഢംബര വാഹനങ്ങളുടെ ഒരു ശേഖരം തന്നെയുണ്ട് കാർത്തിക്കിന്. ബിഎംഡബ്ല്യു 5 സീരിസ്, മിനി കൂപ്പർ എസ് കൺവേർട്ടബിൾ, ലംബോർഗിനി ഉറുസ് കാപ്സ്യൂൾ, മക്‌ലാരൻ ജിടി അങ്ങനെ പോകുന്നു കാർത്തിക്കിന്റെ കാർ കളക്ഷൻ.

ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട വാഹനമായ മക്‌ലാരൻ ജിടിയുടെ മാറ്റ് എലി കരണ്ടതിനേക്കുറിച്ച് പറയുകയാണ് താരം. 4.75 കോടി രൂപ വിലയുള്ള കാർ നന്നാക്കിയെടുക്കാൻ ലക്ഷങ്ങളാണ് തനിക്ക് ചെലവായതെന്നും താരം പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. മറ്റൊരു വാഹനമായിരുന്നു കുറച്ചു നാളായി ഞാൻ ഉപയോ​ഗിച്ചിരുന്നത്.

അതുകൊണ്ട് തന്നെ മക്‌ലാരൻ എടുക്കുന്നത് വളരെ കുറവായിരുന്നു. എന്നാലും ​ഗ്യാരേജിൽ വളരെ സുരക്ഷിതമായാണ് വച്ചിരുന്നത്. എന്നാൽ വണ്ടിയ്ക്കുള്ളിൽ ഒരു എലി കയറി അതിലെ മാറ്റ് മുഴുവൻ തിന്നു. പിന്നീട് അത് പഴയ രീതിയിലേക്ക് ആക്കാൻ ലക്ഷങ്ങളാണ് ഞാൻ മുടക്കിയത്. കാർത്തിക് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Kartik Aaryan
നടി നൂർ മാളബിക ദാസ് മരിച്ച നിലയിൽ; പുറത്തറിഞ്ഞത് നാല് ദിവസങ്ങൾക്ക് ശേഷം, അഴുകി ദുർ​ഗന്ധം വമിച്ച് മൃതദേഹം

ഭൂൽ ഭൂലയ്യ 2 ഹിറ്റായതിനെ തുടർന്ന് സിനിമയുടെ നിർമ്മാതാവായ ഭൂഷൺ കുമാർ സമ്മാനിച്ചതാണ് കാർത്തിക്കിന് മക്‌ലാരൻ ജിടി. ഇന്ത്യയിലെ ആദ്യത്തെ മക്‌ലാരൻ ജിടി ആയിരുന്നു ഇത്. ഇന്ത്യയിൽ മാത്രം 180 കോടി രൂപയാണ് ഭൂൽ ഭൂലയ്യ 2 കളക്ഷൻ നേടിയത്. ചന്തു ചാംപ്യൻ ആണ് കാർത്തിക്കിന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രം. കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 14 നാണ് തിയറ്ററുകളിലെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com