'മ‍ഞ്ഞുമ്മൽ ബോയ്സിന് കൊടുത്തില്ലെങ്കിൽ ഓസ്കറിലുള്ള വിശ്വാസം നഷ്ടപ്പെടും': അൽഫോൺസ് പുത്രൻ

സിനിമ കാണാന്‍ വൈകിയതില്‍ ക്ഷമിക്കണമെന്നും അല്‍ഫോണ്‍സ്
manjummel boys alphonse puthran
മഞ്ഞുമ്മല്‍ ബോയ്സിനെ പ്രശംസിച്ച് അല്‍ഫോണ്‍സ് പുത്രന്‍ഫെയ്സ്ബുക്ക്

ൻ വിജയമായി മാറിയ മലയാളം ചിത്രമാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. ഇപ്പോൾ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് സംവിധായകൻ അൽഫോൺസ് പുത്രൻ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. മഞ്ഞുമ്മൽ ബോയ്സ് ഓസ്കർ അവാർഡ് അർഹിക്കുന്ന ചിത്രമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ചിത്രത്തിന് അവാർഡ് കൊടുത്തില്ലെങ്കിൽ ഓസ്കറിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും അൽഫോൺസ് കുറിച്ചു.

manjummel boys alphonse puthran
ജോസിനൊത്ത എതിരാളി; ടർബോയിലെ സസ്പെൻസ് പുറത്തുവിട്ട് മമ്മൂട്ടി

മഞ്ഞുമ്മൽ ബോയ്സ് തീർച്ചയായും ഓസ്കർ അർഹിക്കുന്നു. എന്തൊരു ഗംഭീര സർവൈവൽ ത്രില്ലറാണ്! പൂർണമായും ഏറ്റവും മികച്ച രീതിയിൽ നിർമിക്കപ്പെട്ട സിനിമ. മഞ്ഞുമ്മൽ ബോയ്സിന് ഓസ്കർ ലഭിച്ചില്ലെങ്കിൽ, ഓസ്കർ പുരസ്കാരത്തിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടും. മലയാള സിനിമയെ അഭിമാനപൂരിതമാക്കിയതിൽ ചിദംബരത്തിനും സംഘത്തിനും വലിയ നന്ദി. ഞാനിന്നാണ് സിനിമ കണ്ടത്. വൈകിയതിൽ ക്ഷമിക്കണം. യഥാർഥ സംഭവത്തിൽ അകപ്പെട്ടവർ നേരിടേണ്ടി വന്ന വേദന ഇനി മറ്റൊരാൾക്ക് വരാതിരിക്കട്ടെ! - അൽഫോൺസ് പുത്രൻ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മഞ്ഞുമ്മലിൽ നിന്നുള്ള ഒരു കൂട്ടം സുഹൃത്തുക്കൾക്കുണ്ടായ യഥാർത്ഥ അനുഭവമാണ് ചിത്രത്തിന് ആദാരമായത്. കൊടൈക്കനാലിലേക്ക് ഇവർ ടൂർ പോകുന്നതും കൂട്ടത്തിലൊരാൾ ​ഗുണ കേവിൽ കുടുങ്ങുന്നതുമാണ് ചിത്രം. ചിത്രം കേരളത്തിൽ മാത്രമല്ല തമിഴ് നാട്ടിലും മാറ്റ് അന്യസംസ്ഥാനങ്ങളിലും സൂപ്പർ ഹിറ്റ് ആയിരുന്നു. മലയാളത്തിൽ ഏറ്റവും കളക്ഷൻ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. സൗബിൻ സാഹിർ, ശ്രീനാഥ്‌ ഭാസി, ഗണപതി, ഖാലിദ് റഹ്മാൻ, ദീപക് പറമ്പോൾ, ചന്ദു സലിം കുമാർ, ജീൻ പോൾ ലാൽ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com