ജോസിനൊത്ത എതിരാളി; ടർബോയിലെ സസ്പെൻസ് പുറത്തുവിട്ട് മമ്മൂട്ടി

മഹാരാജയാണ് വിജയ് സേതുപതിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
Turbo
ടർബോfacebook

വൈശാഖ്- മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ ടർബോയുടെ വിശേഷങ്ങളാണ് സോഷ്യൽ മീ‍ഡിയ നിറയെ. ചിത്രത്തിന്റെ ഏറ്റവും വലിയ സസ്പെൻസുകളിലൊന്നായിരുന്നു വിജയ് സേതുപതിയുടെ സാന്നിധ്യം. ഇപ്പോഴിതാ ചിത്രത്തിന്റെ ഭാ​ഗമായതിന് വിജയ് സേതുപതിയോട് നന്ദി പറയുകയാണ് മമ്മൂട്ടി.

ടർബോയുടെ ഭാ​ഗമായതിന് മക്കൾ സെൽവൻ വിജയ് സേതുപതിയ്ക്ക് നന്ദിയെന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്. വിജയ് സേതുപതിയ്ക്കൊപ്പമുള്ള ചിത്രം കൂടി പുറത്തുവന്നതോടെ ടർബോ 2 വിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് ആവേശം കൂടിയിരിക്കുകയാണ്.

രാജ് ബി ഷെട്ടിയാണ് ആദ്യ ഭാ​ഗത്ത് വില്ലനായെത്തിയത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോകളെല്ലാം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ആക്ഷൻ രം​ഗങ്ങളുടെ മേക്കിങ് വീഡിയോകൾക്കൊക്കെ വൻ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ ലഭിച്ചത്. ബിന്ദു പണിക്കർ, ശബരീഷ് വർമ്മ, അഞ്ജന ജയപ്രകാശ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Turbo
കാഞ്ചന 4 ൽ മൃണാൽ അല്ല നായിക, ഔദ്യോ​ഗിക പ്രഖ്യാപനം ഉടനെന്ന് രാഘവ ലോറൻസ്

മമ്മൂട്ടിയുടെ ആക്ഷൻ രം​ഗങ്ങൾ തന്നെയായിരുന്നു സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റും. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ. മമ്മൂട്ടിക്കമ്പനി നിർമ്മിച്ച ചിത്രം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം മഹാരാജയാണ് വിജയ് സേതുപതിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഈ മാസം 14 ന് ചിത്രം തിയറ്ററുകളിലെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com