നടി സൊനാക്ഷി സിൻഹ വിവാഹിതയാകുന്നു

ഏറെ നാളുകളായി സഹീറും സൊനാക്ഷിയും തമ്മിൽ പ്രണയത്തിലായിരുന്നു.
Sonakshi Sinha
സൊനാക്ഷി സിൻഹinstagram

ബോളിവുഡിൽ നിന്ന് ഒരു താരവിവാഹ വാർത്ത പുറത്തുവന്നിരിക്കുകയാണിപ്പോൾ. നടി സൊനാക്ഷി സിൻഹയും നടൻ സഹീർ ഇക്ബാലും തമ്മിലുള്ള വിവാഹം ഈ മാസം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ജൂൺ 23 ന് ഇരുവരും മുംബൈയിൽ വച്ച് വിവാഹിതരാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.

ഏറെ നാളുകളായി സഹീറും സൊനാക്ഷിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ ഇരുവരും ഇക്കാര്യത്തിൽ ഇതുവരെ പരസ്യ പ്രതികരണമൊന്നും നടത്തിയിട്ടില്ല. തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നായിരുന്നു ഇരുവരും പറഞ്ഞിരുന്നത്. അടുത്തിടെ സൊനാക്ഷിയുടെ പിറന്നാൾ ദിനത്തിൽ സഹീറും ആശംസയറിയിച്ചിരുന്നു.

സൽമാൻ ഖാന്റെ ചിത്രങ്ങളിലൂടെയാണ് ഇരുവരും സിനിമയിൽ അരങ്ങേറുന്നത്. 2010 ൽ ദബാങ് എന്ന ചിത്രത്തിലൂടെ സൽമാന്റെ നായികയായാണ് സൊനാക്ഷിയുടെ ബോളിവുഡിലേക്കുള്ള വരവ്. സൽമാൻ ഖാൻ നിർമ്മിച്ച് 2019 ൽ പുറത്തിറങ്ങിയ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് സഹീർ സിനിമയിൽ അരങ്ങേറുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Sonakshi Sinha
പത്ത് വർഷത്തിന് ശേഷം കോളിവുഡിലേക്ക് തിരിച്ചെത്തി വിദ്യുത് ജംവാൽ; വരുന്നത് ശിവകാർത്തികേയന്റെ വില്ലനായി

ഡബിൾ എക്സൽ എന്ന ചിത്രത്തിൽ സഹീറും സൊനാക്ഷിയും ഒന്നിച്ച് അഭിനയിക്കുകയും ചെയ്തു. സഞ്ജയ് ലീല ബൻസാലിയുടെ ഹീരമാണ്ഡി എന്ന വെബ് സീരിസാണ് സൊനാക്ഷിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com