ഇതുവരെ ചെയ്ത 50 സിനിമകളിൽ ഏറ്റവും മികച്ച അഞ്ച് സിനിമകൾ ഏത് ? വിജയ് സേതുപതിയുടെ ഉ​ഗ്രൻ മറുപടി

മഹാരാജയുടെ ട്രെയ്‌ലറും ഇതിനോടകം തന്നെ തരം​ഗമായിക്കഴിഞ്ഞു.
Vijay Sethupathi
വിജയ് സേതുപതിfacebook

'മഹാരാജ'യാണ് വിജയ് സേതുപതിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. മക്കൾ സെൽവന്റെ 50 -ാമത്തെ ചിത്രമെന്ന പ്രത്യേകതയും മഹാരാജയ്ക്കുണ്ട്. നിതിലൻ സ്വാമിനാഥൻ സംവിധാനം ചെയ്യുന്ന ചിത്രം ക്രൈം ഡ്രാമയായാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക. തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രമൊരുങ്ങുന്നത്.

കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർ വാർത്താ സമ്മേളനം നടത്തിയിരുന്നു. വാർത്താസമ്മേളനത്തിനിടെ വിജയ് സേതുപതി തന്റെ സിനിമകളേക്കുറിച്ച് പറഞ്ഞ കാര്യമാണിപ്പോൾ സോഷ്യൽ മീ‍ഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഇതുവരെ ചെയ്ത അമ്പത് ചിത്രങ്ങളിൽ ഏറ്റവും മികച്ച 5 സിനിമകൾ പറയാമോ എന്നായിരുന്നു ഒരാളുടെ ചോദ്യം. 50 സിനിമകളും എന്നായിരുന്നു ഇതിന് വിജയ് സേതുപതിയുടെ മറുപടി. 'സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും എനിക്ക് അതിൽ ഉത്തരവാദിത്തമുണ്ട്. കാരണം ഞാനാണ് സിനിമ തെരഞ്ഞെടുക്കുന്നത്.

അതുകൊണ്ട് തന്നെ വിജയിച്ചാലും പരാജയപ്പെട്ടാലും അത് എന്റെ കൂടി ഉത്തരവാദിത്തമാണ്. ഞാൻ ഇതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങളും തനിക്കിഷ്ടമാണെന്നും' താരം കൂട്ടിച്ചേർത്തു. മഹാരാജയുടെ ട്രെയ്‌ലറും ഇതിനോടകം തന്നെ തരം​ഗമായിക്കഴിഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Vijay Sethupathi
'സിനിമയിൽ മാത്രമല്ല, ജീവിതത്തിലും മാസ് ഹീറോ'; പവൻ കല്യാണിനെക്കുറിച്ച് വിജയ് സേതുപതി

ബാർബർ ഷോപ്പുടമയായാണ് ചിത്രത്തിൽ വിജയ് സേതുപതിയെത്തുന്നത്. അനുരാ​ഗ് കശ്യപ് ആണ് ചിത്രത്തിൽ വില്ലനായെത്തുക. മംമ്ത മോഹൻദാസ്, നട്ടി നടരാജ്, ഭാരതിരാജ, മുനിഷ്കാന്ത്, അഭിരാമി, മണികണ്ഠൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ മാസം 14 നാണ് ചിത്രം തിയറ്ററുകളിലെത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com