'സിനിമയിൽ മാത്രമല്ല, ജീവിതത്തിലും മാസ് ഹീറോ'; പവൻ കല്യാണിനെക്കുറിച്ച് വിജയ് സേതുപതി

മറ്റുള്ളവരുടെ കഥയിലെ നായകനല്ല, സ്വന്തം കഥയിലെ തന്നെ നായകനാണ് അദ്ദേഹമെന്നും വിജയ് സേതുപതി പറഞ്ഞു.
Vijay Sethupathi
വിജയ് സേതുപതി, പവൻ കല്യാൺ facebook

തന്റെ പുതിയ ചിത്രം മഹാരാജയുടെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ വിജയ് സേതുപതി. തമിഴ്, തെലുങ്ക് ഭാഷകളിൽ എത്തുന്ന ചിത്രം ഈ മാസം 14 നാണ് തിയറ്ററുകളിലെത്തുന്നത്. ഹൈദരാബാദിൽ വച്ച് നടന്ന ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങുകൾക്കിടെ പവൻ കല്യാണിനേക്കുറിച്ച് മക്കൾ സെൽവൻ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണിപ്പോൾ.

'പവൻ സാറിന് എന്റെ എല്ലാ ആശംസകളും. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തെ ഞാൻ ബഹുമാനിക്കുന്നു. സത്യസന്ധമായി പറയുകയാണെങ്കിൽ എനിക്ക് അദ്ദേഹത്തേക്കുറിച്ച് ഒന്നും അറിയില്ല. പക്ഷേ തെലുങ്കിലുള്ള എന്റെ ചില സുഹൃത്തുക്കളിലൂടെ ഞാൻ അദ്ദേഹത്തേക്കുറിച്ച് അറിഞ്ഞു.

സിനിമയിൽ മാത്രമല്ല, ഒരു വ്യക്തി എന്ന നിലയിലും മാസ് ഹീറോ ആണെന്ന് അദ്ദേഹം തെളിയിച്ചു. അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ ഒരുപാട് ട്രോളുകൾ പ്രചരിച്ചിരുന്നുവെന്ന് ഞാൻ അറിഞ്ഞു. പക്ഷേ അതെല്ലാം അദ്ദേഹം നിഷ്പ്രഭമാക്കി. എന്തു വേണമെങ്കിലും സംഭവിച്ചോട്ടെ, എന്നെ ബാധിക്കില്ലായെന്ന അദ്ദേഹത്തിന്റെ ആ സ്ഥിരത എനിക്ക് വളരെയിഷ്ടപ്പെട്ടു. മറ്റുള്ളവരുടെ കഥയിലെ നായകനല്ല, സ്വന്തം കഥയിലെ തന്നെ നായകനാണ് അദ്ദേഹമെന്നും' വിജയ് സേതുപതി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Vijay Sethupathi
'പുഴു'വിന് ശേഷം റത്തീനയുടെ പുതിയ ചിത്രം; നവ്യയും സൗബിനും മുഖ്യവേഷങ്ങളില്‍

തെലുങ്ക് സിനിമ ലോകത്ത് പവർ സ്റ്റാറെന്നാണ് പവൻ കല്യാൺ അറിയപ്പെടുന്നത്. ജനസേന പാർട്ടിയിലൂടെ ആന്ധ്ര പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി രാഷ്ട്രീയത്തിലും തിളങ്ങി നിൽക്കുകയാണിപ്പോൾ പവൻ കല്യാൺ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com