'വൈകിയാണ് ഉറങ്ങിയത്, വെടിയൊച്ച കേട്ട് എഴുന്നേറ്റു; എന്റെ ജീവന്‍ അപകടത്തിലെന്ന് മനസിലായി': പൊലീസിനോട് സല്‍മാന്‍ ഖാന്‍

ബാല്‍ക്കണിയില്‍ പോയി നോക്കിയെങ്കിലും ആരെയും കണ്ടില്ലെന്നും താരം
salman khan
സല്‍മാന്‍ ഖാന്‍

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ വീടിനു നേരെയുണ്ടായ വെടിവെപ്പില്‍ താരത്തിന്റെ മൊഴി പുറത്ത്. വെടിവെപ്പിന്റെ ശബ്ദം കേട്ടാണ് താന്‍ ഉറക്കം എണീറ്റത് എന്നാണ് താരം പറഞ്ഞത്. ബാല്‍ക്കണിയില്‍ പോയി നോക്കിയെങ്കിലും ആരെയും കണ്ടില്ലെന്നും താരം വ്യക്തമാക്കി.

salman khan
'ഒരാളുമായി ഡേറ്റിങ്ങിൽ, ഇപ്പോൾ സന്തോഷവതി'; വിവാഹത്തേക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്ന് മംമ്ത മോഹൻദാസ്

ജൂണ്‍ നാലിന് മുംബൈ ബാന്ദ്രയിലെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം താരത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. സംഭവമുണ്ടായതിന്റെ തലേദിവസം ഒരു പാര്‍ട്ടി കഴിഞ്ഞെത്തി വൈകിയാണ് ഉറങ്ങാന്‍ കിടന്നത്. ബാല്‍ക്കണിയിലാണ് വെടി കൊണ്ടത്. ഇത് കേട്ട് ഞെട്ടി ഉണര്‍ന്ന് നോക്കാനായി താന്‍ ബാല്‍ക്കണിയില്‍ പോയെന്നും ആ സമയം പുറത്ത് ഒന്നും കണ്ടില്ലെന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ ജീവന്‍ അപകടത്തിലാണെന്ന് മനസിലായെന്നും താരം പൊലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. സഹായത്തിന് പൊലീസിനോട് താരം നന്ദി പറയുകയും ചെയ്തു. മൂന്നു മണിക്കൂറോളമെടുത്താണ് താരത്തിന്റെ മൊഴി രേഖപ്പെടുത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സല്‍മാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാനെയും പൊലീസ് ചോദ്യം ചെയ്തു. രണ്ടു മണിക്കൂറോളമെടുത്താണ് അര്‍ബാസിനെ ചോദ്യം ചെയ്തത്. 150ലേറെ ചോദ്യവും സഹോദരങ്ങളോട് ചോദിച്ചു. ഇവരുടെ അച്ഛന്‍ സലിം ഖാനും സംഭവ സമയം ബാന്ദ്രയിലെ വീട്ടിലുണ്ടായിരുന്നു. പ്രായത്തെ പരിഗണിച്ച് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ആവശ്യമുണ്ടെങ്കില്‍ ക്രൈം ബ്രാഞ്ച് അദ്ദേഹത്തിന്റെ മൊഴിയെടുക്കും. ഏപ്രില്‍ 14നാണ് സല്‍മാന്‍ ഖാന്റെ വീടിനു നേരെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേര്‍ അറസ്റ്റിലായി. കൂട്ടത്തിലൊരാള്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചിരുന്നു. ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങില്‍ നിന്ന് ഏറെ നാളായി താരത്തിന് വധഭീഷണി വരുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com