കാലം നിന്നു തേങ്ങും... ഒരുപാട് നാളത്തെ ആഗ്രഹം സഫലീകരിച്ച് വീണ നായർ; വിഡിയോ വൈറൽ

ശ്രീവിദ്യ അമ്മയുടെ ഒരു കഥാപാത്രത്തെ പുനരാവിഷ്കരിക്കണമെന്നത് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു
Veena Nair
ശ്രീവി​ദ്യ, വീണ നായർ‌

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരിലൊരാളായിരുന്നു അന്തരിച്ച നടി ശ്രീവി​ദ്യ. അന്നും ഇന്നും ശ്രീവിദ്യയ്ക്ക് ആരാധകരേറെയാണ്. ഇപ്പോഴിതാ അതുല്യ നടിയെ അനുകരിച്ച് നടി വീണ നായർ‌ സോഷ്യൽ മീ‍‍ഡിയയിൽ പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്. എന്റെ സൂര്യപുത്രിക്ക് എന്ന ചിത്രത്തിലെ ആലാപനം...എന്ന് തുടങ്ങുന്ന ​ഗാനരം​ഗമാണ് വീണ നായർ അവതരിപ്പിച്ചിരിക്കുന്നത്.

ശ്രീവിദ്യ അമ്മയുടെ ഒരു കഥാപാത്രത്തെ പുനരാവിഷ്കരിക്കണമെന്നത് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു, അതിൽ അഭിനയിക്കാൻ ഞാൻ ആഗ്രഹിച്ചു, ഞങ്ങളുടെ പരിധിക്കുള്ളിൽ നിന്ന് ഒരു നല്ല ടീമിനെ വെച്ചാണ് ഞാൻ അത് രൂപപ്പെടുത്തിയത്- എന്നാണ് വീണ നായർ വീഡിയോ പങ്കുവച്ച് കുറിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Veena Nair
പ്രതിഫലം 80 കോടി; അറ്റ്‌ലി - അല്ലു അർജുൻ ചിത്രം ഉപേക്ഷിച്ച് നിർമ്മാതാക്കൾ

ദിവ്യപ്രഭ, സുരഭി ലക്ഷ്മി, പേളി മാണി, സാധിക, സ്വാസിക തുടങ്ങി നിരവധി പേരാണ് വീണയുടെ വീഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. വളരെ നന്നായിട്ടുണ്ട്, കണ്ടോണ്ടിരിക്കാൻ തോന്നുന്നു എന്നൊക്കെയാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. നടി മഞ്ജു വാര്യരും വീണയെ അഭിനന്ദിച്ച് വീഡിയോ ഷെയർ ചെയ്തിരുന്നു. മോഡലിങും അഭിനയവുമൊക്കെയായി വളരെ സജീവമാണിപ്പോൾ വീണ നായർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com