ട്രോളുകളിൽ തളരില്ല: വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും വീണ്ടും ഒന്നിക്കുന്നു

മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്നത്
vineeth
മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്നത്

ർഷങ്ങൾക്ക് ശേഷം ഒടിടിയിൽ റിലീസായതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വൻ ട്രോളിനാണ് വിനീത് ശ്രീനിവാസൻ ഇരയായത്. എന്നാൽ വിമർശനങ്ങളിൽ തളരാതെ മുന്നോട്ടു പോവാനുള്ള തീരുമാനത്തിലാണ് വിനീത്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്നത്.

vineeth
രമ്യ നമ്പീശന്റെ സഹോദരനും സംഗീതസംവിധായകനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനായി; വധു ഡെബി

മികച്ച വിജയം നേടിയ ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നിവക്ക് ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിൽ ഷാൻ റഹ്മാൻ ആണ് സം​ഗീത സംവിധാനം നിർവഹിക്കുന്നത്. നോബിൾ ബാബു തോമസാണ് രചന. ഛായാഗ്രഹണം നിർവഹിക്കുന്നത് ജോമോൻ ടി ജോൺ. ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ഇപ്പോൾ പുറത്തു വിട്ടിട്ടില്ല. എന്നാൽ‌ വിനീതിന്റെ സ്ഥിരം ശൈലിയിലുള്ള പടമായിരിക്കില്ല ഇതെന്നാണ് സൂചന

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രണവ് മോ​ഹൻലാൽ നായകനായി എത്തിയ ഹൃദയത്തിലൂടെയാണ് വിനീതും വിശാഖും ആദ്യമായി ഒന്നിക്കുന്നത്. ചിത്രം മികച്ച വിജയമായതോടെയാണ് അതേ ടീമിനൊപ്പം വർഷങ്ങൾക്ക് ശേഷം ഒരുക്കുന്നത്. തിയറ്ററിൽ 80 കോടിയിൽ അധികം ചിത്രം കളക്റ്റ് ചെയ്തിരുന്നു. എന്നാൽ ഒടിടിയിൽ എത്തിയതോടെ രൂക്ഷ വിമർശനമാണ് ചിത്രത്തിനെതിരെ ഉയർന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com