സിനിമാ ചിത്രീകരണത്തിനിടെ പ്രിയങ്ക ചോപ്രയ്ക്ക് പരിക്ക്, ചിത്രം പങ്കിട്ട് താരം

റൂസ്സോ ബ്രദേഴ്സിന്റെ ബാനര്‍ എജിബിഒ സ്റ്റുഡിയോസും ആമസോണ്‍ എംജിഎം സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്
Priyanka Chopra Jonas gets hurt on sets of new film The Bluff
പ്രിയങ്ക ചോപ്രഎക്‌സ്

സിനിമാ ചിത്രീകരണത്തിനിടയില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് പരിക്ക്. ഓസ്ട്രേലിയയില്‍ ഷൂട്ടിങ് ആരംഭിച്ച ദ ബ്ലഫ് എന്ന ചിത്രത്തിലെ സംഘട്ടന രംഗത്തിനിടെ താരത്തിന്റെ കഴുത്തിന് മുറിവേറ്റു. കഴുത്തിനേറ്റ മുറിവിന്റെ ചിത്രം പ്രിയങ്ക ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടു.

'ജോലിക്കിടയിലെ അപകടങ്ങള്‍' എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ കരീബിയന്‍ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. ചിത്രത്തില്‍ കടല്‍ കൊള്ളക്കാരിയുടെ വേഷത്തിലാണ് പ്രിയങ്ക എത്തുന്നത്. തന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിനായി കഥാപാത്രം നടത്തുന്ന ശ്രമങ്ങളാണ് സിനിമ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Priyanka Chopra Jonas gets hurt on sets of new film The Bluff
'കണ്ടിരിക്കാന്‍ പറ്റില്ല'; വര്‍ഷങ്ങള്‍ക്കു ശേഷം ഒടിടിയില്‍ ബോറടിക്കും: ധ്യാന്‍ ശ്രീനിവാസന്‍

റൂസ്സോ ബ്രദേഴ്സിന്റെ ബാനര്‍ എജിബിഒ സ്റ്റുഡിയോസും ആമസോണ്‍ എംജിഎം സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ഫ്രാങ്ക് ഇ ഫ്ളവേഴ്സാണ്.

ദ ബ്ലഫിന് പുറമേ ഹെഡ് ഓഫ് സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിലും പ്രിയങ്കാ ചോപ്ര വേഷമിടുന്നുണ്ട്. സൂപ്പര്‍ താരങ്ങളായ ഇദ്രിസ് എല്‍ബ, ജോണ്‍ സിന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമ ഇല്യ നൈഷുള്ളറാണ് സംവിധാനം ചെയ്യുന്നത്. സഫ്രാന്‍ കമ്പനിയുടെ കീഴില്‍ പീറ്റര്‍ സഫ്രാനും ജോണ്‍ റിക്കാര്‍ഡും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com