'വില പറഞ്ഞ് വാങ്ങാൻ എല്ലാവരും വരണം'; 'വാഴ- ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്'; റിലീസ് തീയതി പുറത്ത്

ഗൗതമൻ്റെ രഥത്തിന് ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്ത സിനിമയാണ് 'വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്'.
Vaazha Biopic of a Billion Boys
വാഴ- ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്facebook

സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജയ ജയ ജയ ജയഹേ, ഗുരുവായൂർ അമ്പലനടയിൽ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ വിപിൻ ദാസ് തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്. ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് രണ്ടിനാണ് റിലീസിനെത്തുന്നത്.

ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗൗതമൻ്റെ രഥത്തിന് ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്ത സിനിമയാണ് 'വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്'. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഛായാഗ്രഹണം: അരവിന്ദ് പുതുശ്ശേരി, ചിത്രസംയോജനം: കണ്ണൻ മോഹൻ, കലാസംവിധാനം: ബാബു പിള്ള, ചീഫ് അസോസിയേറ്റ്: ശ്രീലാൽ, മേക്കപ്പ്: സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം: അശ്വതി ജയകുമാർ, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അനീഷ് നന്തിപുലം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Vaazha Biopic of a Billion Boys
'മണർകാട് സെൻ്റ് മേരീസ് കോളജ് ഞാനിങ്ങെടുക്കുവാ...; മീനാക്ഷി ഇനി കോളജ് കുമാരി

അസോസിയേറ്റ് ഡയറക്ടർ: അനൂപ് രാജ്, സവിൻ സ, സൗണ്ട് ഡിസൈൻ: അരുൺ എസ് മണി, സൗണ്ട് മിക്സിംങ്: വിഷ്ണു സുജതൻ, ആക്ഷൻ ഡയറക്ടർ: കലൈ കിങ്സൺ, ഡിഐ: ജോയ്നർ തോമസ്, സ്റ്റിൽസ്: അമൽ ജെയിംസ്, പിആർഒ: എ എസ് ദിനേശ്, ഓൺലൈൻ മാർക്കറ്റിംഗ്: ടെൻ ജി മീഡിയ, ടൈറ്റിൽ ഡിസൈൻ: സാർക്കാസനം, ഡിസൈൻ: യെല്ലോ ടൂത്ത്സ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com