'എന്റെ പ്രിയപ്പെട്ടവന്‍': ജോജു ജോര്‍ജിനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ച് വിജയ് സേതുപതി

വിജയ് സേതുപതിയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് ജോജു ജോര്‍ജ് പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് വൈറലാവുന്നത്
joju george vijay sethupathy
വിജയ് സേതുപതിയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് ജോജു ജോര്‍ജ് പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് വൈറലാവുന്നത്

മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരെ അമ്പരപ്പിച്ചിട്ടുള്ള നടനാണ് വിജയ് സേതുപതി. തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും താരത്തിന് ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ വിജയ് സേതുപതിയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് ജോജു ജോര്‍ജ് പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് വൈറലാവുന്നത്.

joju george vijay sethupathy
അമ്പരപ്പിക്കാൻ ദർശനയും റോഷനും; പാരഡൈസ് വരുന്നു; ട്രെയിലർ പുറത്ത്

അള്‍ട്ടിമേറ്റ് ഹാപ്പിനസ്. എന്റെ പ്രിയപ്പെട്ട നടന്‍ വിജയ് സേതുപതിയെ കണ്ടു. താങ്ക്യു.- എന്ന കുറിപ്പിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. ജോജു ജോര്‍ജിനെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്ന വിജയ് സേതുപതിയെ ആണ് ചിത്രത്തില്‍ കാണുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. ചേട്ടനേയും അനിയനേയും പോലെയുണ്ട് എന്നായിരുന്നു ഒരാളുടെ കമന്റ്. ഇരുവരും ഒരുമിച്ചെത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞാല്‍ ജീവിച്ചു കാണിക്കുന്ന രണ്ട് മുതലുകള്‍ ഒറ്റ ഫ്രെയിമില്‍ എന്നായിരുന്നു മറ്റൊരു കമന്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com