'നീ എനിക്ക് വളരെ അധികം സ്പെഷ്യലാണ്'; മമിത ബൈജുവിന് പിറന്നാളാശംസകളുമായി അഖില

മമിതയ്ക്ക് പിറന്നാൾ ആശംസകൾ പറഞ്ഞുകൊണ്ട് നടി അഖില ഭാർ​ഗവൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്
mamitha baiju
മമിത ബൈജുവിന് പിറന്നാളാശംസകളുമായി അഖില

പ്രേമലുവിലൂടെ തെന്നിന്ത്യൻ സിനിമാപ്രേമികളുടെ മനം കവർന്ന നടിയാണ് മമിത ബൈജു. 23ാം പിറന്നാൾ ആഘോഷിക്കുകയാണ് താരം. മമിതയ്ക്ക് പിറന്നാൾ ആശംസകൾ പറഞ്ഞുകൊണ്ട് നടി അഖില ഭാർ​ഗവൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.

mamitha baiju
'വർഷങ്ങൾക്ക് ശേഷത്തേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ആവേശം, അന്ന് അങ്ങനെ പറഞ്ഞത് തമാശയ്ക്ക്'; ധ്യാൻ

ഇരുവരും ഒന്നിച്ചുള്ള മനോഹര നിമിഷങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് പോസ്റ്റ്. നീ ഒരുപാടൊരുപാട് സ്പെഷലാണ്. നമ്മുടെ നല്ല നിമിഷങ്ങളിലേക്കുള്ള ഒരു എത്തിനോട്ടം, പശ്ചാത്തലത്തിൽ നമ്മുടെ പ്രിയപ്പെട്ട ​ഗാനം. ഹാപ്പി ബർത്ത്ഡേ എന്നാണ് അഖില കുറിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രേമലുവിൽ കാർത്തിക എന്ന കഥാപാത്രമായാണ് അഖില എത്തിയത്. മമിത അഭിനയിച്ച റീനുവിന്റെ അടുത്ത സുഹൃത്തായിരുന്നു കാർത്തിക. സിനിമയിൽ മാത്രമല്ല ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണല്ലേ എന്നാണ് ആരാധകരുടെ ചോദ്യം. നിരവധി പേരാണ് മമിതയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com