'യുദ്ധത്തിൽ കേവലം മൃത്യുവാണ് ജയിക്കുന്നത്'! ഞെട്ടിച്ച് ബി​ഗ് ബിയും കമൽ ഹാസനും; കൽക്കി റിലീസ് ട്രെ‌യ്‌ലർ

അതിഗംഭീരമായ ദൃശ്യ വിസ്മയമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.
Kalki 2898 AD
കൽക്കി 2898 എഡി

പ്രഭാസ് - നാ​ഗ് അശ്വിൻ കൂട്ടുകെട്ടിലെത്തുന്ന കൽക്കി 2898 എഡിയുടെ റിലീസ് ട്രെയ്‌ലർ പുറത്ത്. അമിതാഭ് ബച്ചന്റെ ഇൻട്രോയിലൂടെയാണ് ട്രെയ്‌ലർ തുടങ്ങുന്നത്. യുദ്ധ രം​ഗങ്ങൾ കോർത്തിണക്കി‌യാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. പ്രഭാസ്, ദീപിക പദുകോണ്‍, കമല്‍ ഹാസന്‍, ശോഭന തുടങ്ങിയവരെല്ലാം ട്രെയ്‌ലറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

അതിഗംഭീരമായ ദൃശ്യ വിസ്മയമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. സയൻസ് ഫിക്ഷനായി ഒരുങ്ങുന്ന ചിത്രം ഈ മാസം 27 നാണ് തിയറ്ററുകളിലെത്തുക. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രം ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെയര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Kalki 2898 AD
ദളപതിക്ക് ഇന്ന് 50ാം പിറന്നാള്‍; ആരാധകരെ ആവേശത്തിലാക്കി 'ഗോട്ട്' ടീസര്‍, ട്രെന്‍ഡിങ്

കാശി, കോംപ്ലക്സ്, ശംഭാല എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് 'കൽക്കി 2898 എഡി' പറയുന്നത്. അതിജീവനത്തിനായി പോരാടുന്നവരുടെ അവസാനത്തെ നഗരമായിട്ടാണ് കാശിയെ ചിത്രീകരിച്ചിരിക്കുന്നത്. സന്തോഷ് നാരായണനാണ് സം​ഗീതമൊരുക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com