ദളപതിക്ക് ഇന്ന് 50ാം പിറന്നാള്‍; ആരാധകരെ ആവേശത്തിലാക്കി 'ഗോട്ട്' ടീസര്‍, ട്രെന്‍ഡിങ്

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം തിയറ്ററില്‍ തീ പാറിക്കും എന്ന് സൂചന നല്‍കുന്നതാണ് ടീസര്‍
vijay birthday
ആരാധകരെ ആവേശത്തിലാക്കി 'ഗോട്ട്' ടീസര്‍

ളപതി വിജയ്ക്ക് ഇന്ന് 50ാം പിറന്നാള്‍. താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കാന്‍ പുതിയ ചിത്രം ദി ഗോട്ട്(ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ട്രൈം) ടീസര്‍ പുറത്തുവിട്ടു. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം തിയറ്ററില്‍ തീ പാറിക്കും എന്ന് സൂചന നല്‍കുന്നതാണ് ടീസര്‍.

vijay birthday
'ഉലക് അമ്മയെപ്പോലെ ഉയിർ അച്ഛനെപ്പോലെ'! നയൻതാരയുടെ കുടുംബചിത്രത്തിന് കമന്റുമായി ആരാധകർ

ജൂണ്‍ 22ന് രാത്രി 12 മണിക്കാണ് വിഡിയോ റിലീസ് ചെയ്തത്. 50 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ത്രില്ലിങ് ചേസിങ് വിഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. വിജയ് യെ ഇരട്ട വേഷത്തിലാണ് ടീസറില്‍ കാണുന്നത്. യൂട്യൂബില്‍ ട്രെന്‍ഡിങ്ങാണ് വിഡിയോ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ഹോളിവുഡ് ലെവലിലാണ് ചിത്രം എത്തുന്നത് എന്നാണ് ആരാധകരുടെ കമന്റുകള്‍. ചിത്രത്തിലെ പുതിയ ഗാനവും ഇന്ന് എത്തും. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. അന്തരിച്ച ഗായിക ഭവതാരിണിയുടെ ശബ്ദത്തിലാണ് ഗാനം എത്തുക. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് യുവന്‍ സഹോദരിയുടെ ശബ്ദം പുനഃസൃഷ്ടിച്ചത്. സെപ്റ്റംബര്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com