'പ്രസ് മീറ്റ് തള്ളുകൾ കണ്ട് പലപ്പോഴും വിഷമിച്ചിട്ടുണ്ട്, സിനിമ ഇറങ്ങിക്കഴിയുമ്പോൾ വിളിക്കാത്തതിൽ ആശ്വസിക്കും': ​ഗണേഷ് കുമാർ

ഗ​ഗനചാരിയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അ​ദ്ദേഹം
ganesh kumar
ഗ​ഗനചാരിയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അ​ദ്ദേഹം

റിലീസിന് മുൻപുള്ള പ്രസ് മീറ്റ് തള്ളുകൾ കണ്ട് ആ സിനിമയിൽ അവസരം കിട്ടാത്തതിൽ വിഷമം തോന്നിയിട്ടുണ്ടെന്നും എന്നാൽ പിന്നീട് സിനിമ കണ്ട് നിരാശപ്പെടേണ്ടി വന്നിട്ടുണ്ടെന്നും നടൻ കെ ബി ഗണേഷ് കുമാര്‍. പുതിയ സിനിമയായ ​ഗ​ഗനചാരിയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അ​ദ്ദേഹം.

ganesh kumar
'ഐ ലവ് യു...'! നയൻതാരയോടുള്ള ഇഷ്ടം പറഞ്ഞ് ദുൽഖർ; വൈറലായി വിഡിയോ

ഒരു സിനിമ ഇറങ്ങി പ്രേക്ഷകര്‍ ഏറ്റെടുക്കുകയും നല്ല റിവ്യൂകള്‍ പുറത്തുവരികയും ചെയ്തതിനു ശേഷമാണ് ഗഗനചാരിയുടെ പ്രസ് മീറ്റ് നടന്നത്. അത്തരത്തിലൊന്ന് ആദ്യമായായിരിക്കും. പണ്ട് പല സിനിമകളുടെയും പ്രസ് മീറ്റിലെ തള്ളുകള്‍ കണ്ട് ഈ സിനിമയിലേക്ക് എന്നെ വിളിച്ചില്ലല്ലോ എന്ന് ഒരു നടന്‍ എന്ന നിലയില്‍ വിഷമം തോന്നുകയും പിന്നീട് സിനിമ ഇറങ്ങി കഴിയുമ്പോള്‍ വിളിക്കാത്തത് നന്നായെന്ന് ആശ്വസിക്കുകയും ചെയ്തിട്ടുണ്ട്.- ​ഗണേഷ് കുമാർ പറ‍ഞ്ഞു.

അരുണ്‍ ചന്തു സംവിധാനം ചെയ്ത 'ഗഗനചാരി' ഈ മാസം 21നാണ് തിയറ്ററുകളില്‍ എത്തിയത്. ഒരു ഡിസ്‌ടോപ്പിയന്‍ എലിയന്‍ ചിത്രമായ 'ഗഗനചാരി'ക്ക് തിയേറ്ററുകളില്‍ നിന്നു നല്ല പ്രതികരണമാണ് ലഭിക്കുന്നത്. വ്യത്യസ്തമായ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമായതിനാല്‍ നവയുഗ സിനിമാപ്രേമികളും നിരൂപകരും ആവേശത്തോടെയാണ് സിനിമയെ ഏറ്റെടുത്തത്. ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരിക്കാര്‍, അജു വര്‍ഗീസ്, കെ ബി ഗണേഷ് കുമാര്‍, ജോണ്‍ കൈപ്പള്ളില്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഗഗനചാരി'യുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുര്‍ജിത്ത് എസ് പൈ ആണ്. ശങ്കര്‍ ശര്‍മയാണ് സംഗീതം. 'കള' എന്ന സിനിമയുടെ ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റര്‍ ഫിനിക്‌സ് പ്രഭുവാണ് ആക്ഷന്‍ ഡയറക്ടര്‍. വി.എഫ്.എക്‌സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്‌സ് മെറാക്കി സ്റ്റുഡിയോസ് ഒരുക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, ഗാനരചന- മനു മന്‍ജിത്, കോസ്റ്റ്യൂം ഡിസൈനര്‍- ബുസി ബേബി ജോണ്‍, കലാസംവിധാനം- എം ബാവ, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടര്‍- അഖില്‍ സി തിലകന്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍- അജിത് സച്ചു, കിരണ്‍ ഉമ്മന്‍ രാജ്, ലിതിന്‍ കെ ടി, അരുണ്‍ ലാല്‍, സുജയ് സുദര്‍ശന്‍, സ്റ്റില്‍സ്- രാഹുല്‍ ബാലു വര്‍ഗീസ്, പ്രവീണ്‍ രാജ്, പോസ്റ്റ് പ്രൊഡക്ഷന്‍: നൈറ്റ് വിഷന്‍ പിക്ചേഴ്സ്, ക്രിയേറ്റീവ്‌സ്- അരുണ്‍ ചന്തു, മ്യൂറല്‍ ആര്‍ട്ട്- ആത്മ, വിതരണം- അജിത് വിനായക റിലീസ്, പിആര്‍ഒ- ആതിര ദില്‍ജിത്ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com