ഏഷ്യയിലേയും യൂറോപ്പിലെയും രാജ്യങ്ങളില്‍ നെറ്റ്ഫ്‌ളിക്‌സ് സൗജന്യ സേവനം ആരംഭിക്കും; റിപ്പോര്‍ട്ട്

സൗജന്യ ടിവി നെറ്റ് വര്‍ക്കുകള്‍ക്ക് സ്വീകാര്യതയുള്ള രാജ്യങ്ങളിലാണ് സൗജന്യ സേവനം നല്‍കുക
Netflix may offer its streaming service for free in some countries
നെറ്റ്ഫ്‌ളിക്‌സ് ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: സ്ട്രീമിങ് പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്‌ളിക്‌സ് വിവിധ രാജ്യങ്ങളില്‍ സൗജന്യ സേവനം ആരംഭിക്കാനുള്ള ചര്‍ച്ചകളിലെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. യൂറോപ്പിലും ഏഷ്യയിലുമുള്ള വിവിധ വിപണികളില്‍ സൗജന്യ സേവനം നല്‍കുന്ന പതിപ്പ് കൊണ്ടുവരുന്നതായാണ് റിപ്പോര്‍ട്ട്.

ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കെനിയയില്‍ നെറ്റ്ഫ്‌ളിക്‌സ് സൗജന്യ സേവനം നല്‍കിയിരുന്നു. കൂടുതല്‍ വലിയ വിപണികളില്‍ സൗജന്യ സേവനങ്ങള്‍ അവതരിപ്പിക്കാനാണ് നെറ്റ്ഫ്‌ളിക്‌സിന്റെ പദ്ധതിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Netflix may offer its streaming service for free in some countries
അടിയന്തരാവസ്ഥ പ്രമേയമായ ആറ് ശ്രദ്ധേയ ചിത്രങ്ങള്‍

സൗജന്യ ടിവി നെറ്റ് വര്‍ക്കുകള്‍ക്ക് സ്വീകാര്യതയുള്ള രാജ്യങ്ങളിലാണ് സൗജന്യ സേവനം നല്‍കുക. എന്നാല്‍ യുഎസില്‍ നെറ്റ്ഫ്‌ളിക്‌സിന്റെ സൗജന്യ സേവനം അവതരിപ്പിക്കില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് വിപണിയില്‍ നിന്ന് ലഭിക്കാവുന്ന പരമാവധി ഉപഭോക്താക്കളെ നെറ്റ്ഫ്‌ളിക്‌സിന് ഇതിനകം ലഭിച്ചിട്ടുണ്ട്.

നിലവില്‍ യൂട്യൂബ് കഴിഞ്ഞാല്‍ ഏറ്റവും ജനപ്രീതിയിലുള്ള സ്ട്രീമിങ് സേവനമാണ് നെറ്റ്ഫ്‌ളിക്‌സ്. എന്നാല്‍ പരസ്യ വിതരണത്തിന്റെ കാര്യത്തില്‍ നെറ്റ്ഫ്‌ളിക്‌സ് ബഹുദൂരം പിന്നിലാണ്. സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളാണ് കമ്പനിയുടെ പ്രധാന വരുമാന മാര്‍ഗം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com