'കണ്ണുമടച്ച് വിശ്വസിക്കാന്‍ പറ്റുന്നവരെയാണ് എനിക്ക് ഇഷ്ടം'; അര്‍ജുന്‍ കപൂറിന്റെ പിറന്നാള്‍ ദിനത്തില്‍ മലൈകയുടെ പോസ്റ്റ്

അര്‍ജുന്റെ 39ാം പിറന്നാള്‍ ദിനത്തില്‍ മലൈക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്
arjun kapoor malaika arora
അര്‍ജുന്‍ കപൂറിന്റെ പിറന്നാള്‍ ദിനത്തില്‍ മലൈകയുടെ പോസ്റ്റ്ഫെയ്‌സ്ബുക്ക്

ബോളിവുഡില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ബന്ധമാണ് നടന്‍ അര്‍ജുന്‍ കപൂറിന്റേയും മലൈക അറോറയുടേയും. അടുത്തിടെയാണ് ഇരുവരും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. അര്‍ജുന്റെ 39ാം പിറന്നാള്‍ ദിനത്തില്‍ മലൈക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

arjun kapoor malaika arora
'എന്റെ സിനിമയില്‍ ഷാരുഖ് ഖാന്‍ അഭിനയിച്ചത് സൗജന്യമായി, അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കും': കമല്‍ ഹാസന്‍

കണ്ണുമടച്ച് വിശ്വസിക്കാന്‍ പറ്റുന്നവരാണ് ജീവിതത്തില്‍ വേണ്ടത് എന്നാണ് പോസ്റ്റില്‍ പറയുന്നത്. കണ്ണുകള്‍ അടച്ചിരിക്കുമ്പോഴും പുറംതിരിഞ്ഞിരിക്കുമ്പോള്‍ വിശ്വസിക്കാനാവുന്നവരെയാണ് എനിക്ക് ഇഷ്ടം എന്നു പറയുന്ന പോസ്റ്റാണ് മലൈക പങ്കുവച്ചത്. അര്‍ജുന്റെ പിറന്നാള്‍ ദിനത്തില്‍ പ്രത്യക്ഷപ്പെട്ടതിനാല്‍ തന്നെ ഇരുവരുടേയും ബന്ധത്തേക്കുറിച്ചാണ് പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്നത് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം പോസ്റ്റ് വൈറലായി കഴിഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിറന്നാളിനോട് അനുബന്ധിച്ച് അര്‍ജുന്‍ തന്റെ വസതിയില്‍ ഒരു പാര്‍ട്ടി ഒരുക്കിയിരുന്നു. താരത്തിന്റെ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമാണ് പാര്‍ട്ടിയിലേക്ക് ക്ഷണമുണ്ടായിരുന്നത്. എന്നാല്‍ മലൈക പാര്‍ട്ടിയില്‍ പങ്കെടുത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴ് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇവര്‍ വേര്‍പിരിഞ്ഞത്. എന്നാല്‍ ബ്രേക്കപ്പ് റൂമറുകളോട് ഇരുവരും പ്രതികരിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com