
നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസ നേർന്നതിന്റെ പേരിൽ നടൻ ഷമ്മി തിലകന് നേരെ രൂക്ഷമായ സൈബർ ആക്രമണം. സുരേഷ് ഗോപിയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച പോസ്റ്റിനു താഴെ രൂക്ഷ വിമർശനവുമായി നിരവധി പേരാണ് എത്തുന്നത്. വിമർശകർക്ക് മറുപടിയുമായി ഷമ്മി തിലകനും എത്തുന്നുണ്ട്.
‘ശ്രുതികളിൽ തിളങ്ങുന്ന സാന്നിധ്യം. ശ്രേഷ്ഠതയാൽ നിറഞ്ഞ പോരാളി, സിനിമയും സേവനവും ഒരുമിച്ചു ച്ചേർന്ന, തൃശ്ശൂരിന്റെ മിടുക്കൻ നായകൻ, സംഗീതമാം ജീവിത പാതയിൽ, സന്തോഷങ്ങൾ നിറയട്ടെ എന്നും, പിറന്നാളാശംസകൾ പ്രിയ സുഹൃത്തേ.. സ്നേഹത്തിൻ പര്യായമേ’- എന്നാണ് സുരേഷ് ഗോപിയുടെ ചിത്രം പങ്കുവത്ത് ഷമ്മി തിലകൻ കുറിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പിന്നാലെ കമന്റ് ബോക്സിൽ വിമർശനം നിറഞ്ഞു. ഷമ്മിയുടെ അച്ഛനും നടനുമായ തിലകന്റ പേര് എടുത്തു പറഞ്ഞുകൊണ്ടാണ് വിമർശനങ്ങൾ. താങ്കളിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല കാരണം നിങ്ങൾക്ക് ഇവർ ആരെങ്കിലും നല്ല ഒരു അവസരം ഉണ്ടാക്കി തന്നിട്ടില്ല- എന്നായിരുന്നു ഒരാളുടെ കമന്റ്. ആ "ഇവരിൽ" സുരേഷ് ജീയെ ഉൾപ്പെടുത്തേണ്ടതില്ല..! ഉണ്ടാക്കി തന്നിട്ടില്ലായിരിക്കാം..; എന്നാൽ, "മണ്ണുവാരിയിട്ടിട്ടില്ല"- എന്നായിരുന്നു ഷമ്മി കുറിച്ചത്.
പോസ്റ്റുമാൻ്റെ പിതാവുംഅതുല്യനായ കലാകാരനുമായിരുന്ന ശ്രീ. തിലകൻ സാറിൻ്റെ രാഷ്ട്രീയ ബോധത്തിൻ്റെ 1% എങ്കിലും കിട്ടിയിരുന്നുവെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു. കഷ്ടം- എന്നായിരുന്നു മറ്റൊരു വിമർശനം. "പിതാവ് ആനപ്പുറത്ത് കയറിയാൽ മകന് തഴമ്പുണ്ടാകില്ല" എന്ന ശാസ്ത്രീയ ബോധം അല്പമെങ്കിലും ഉണ്ടായിരുന്നെങ്കിൽ താങ്കളും ഇങ്ങനെ പറയില്ലായിരുന്നു. കഷ്ടം..!- എന്നാണ് താരം മറുപടി കുറിച്ചത്. അതിനിടെ നിരവധി പേർ ഷമ്മി തിലകന് പിന്തുണയുമായി എത്തി. സഹപ്രവർത്തന് പിറന്നാൾ ആശംസിച്ചതിന് ഇത്ര വിമർശനം അഴിച്ചുവിടുന്നത് എന്തിനാണ് എന്നാണ് ചോദിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക