'ഇനി 'ബല്ലി ബല്ലി' ദിനങ്ങള്‍'; സിദ്ദീഖിന്റെ ഓർമകളുമായി 'പൊറാട്ട് നാടക'ത്തിലെ പുതിയ ഗാനം

സംവിധായകൻ സിദ്ദീഖിൻ്റെ ഓർമ്മകൾ നിറഞ്ഞു നിന്ന വേദിയിൽ വച്ചാണ് അദ്ദേഹം അവസാനമായി സൂപ്പർവിഷൻ നടത്തിയ 'പൊറാട്ട് നാടകം' എന്ന സിനിമയിലെ ഗാനം പുറത്തിറങ്ങിയത്
Porattu Naadakam
Updated on

ലയാളത്തിന്റെ പ്രിയ സംവിധായകൻ സിദ്ദീഖിന്റെ ഓർമകളുമായി പൊറാട്ട് നാടകത്തിലെ ​ഗാനം എത്തി. ബല്ലി ബല്ലി എന്ന് തുടങ്ങുന്ന ​ഗാനമാണ് റിലീസ് ചെയ്തത് . സംവിധായകൻ സിദ്ദീഖിൻ്റെ ഓർമ്മകൾ നിറഞ്ഞു നിന്ന വേദിയിൽ വച്ചാണ് അദ്ദേഹം അവസാനമായി സൂപ്പർവിഷൻ നടത്തിയ 'പൊറാട്ട് നാടകം' എന്ന സിനിമയിലെ ഗാനം പുറത്തിറങ്ങിയത്.

സംവിധായകൻ സിദ്ദീഖ് രക്ഷാധികാരിയായിരുന്ന മിമിക്രി താരങ്ങളുടെ സംഘടനയായ 'മാ' അസോസിയേഷൻ്റെ വാർഷിക ജനറൽ ബോഡിയിൽ സിദ്ദീഖ് അനുസ്മരണത്തോടനുബന്ധിച്ചാണ് രാഹുൽ രാജ് ഈണമിട്ട 'ബല്ലി ബല്ലി' എന്ന ഗാനം സിദ്ദീഖിൻ്റെ മിമിക്രികാല സഹപ്രവർത്തകനായിരുന്ന കെ എസ് പ്രസാദ് പുറത്തിറക്കിയത്. സിദ്ദീഖിൻ്റെ ആത്മാർത്ഥ സുഹൃത്തും, സംവിധായകനുമായ ലാൽ, സിനിമാ താരങ്ങളായ ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കികലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, ധർമ്മജൻ ബോൾഗാട്ടി, ടിനി ടോം, ബിബിൻ ജോർജ്ജ്,ഉണ്ട പക്രു, നിർമ്മൽ പാലാഴി, കലാഭവൻ പ്രചോദ്, സാജു കൊടിയൻ, ഷാജു ശ്രീധർ,സംവിധായകനായ നാദിർഷ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്യുന്ന 'പൊറാട്ട് നാടകം ' സിദ്ദീഖിൻ്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് 9 ന് തീയറ്ററുകളിൽ റിലീസ് ചെയ്യും. സനുജ പ്രദീപ്‌, ഫിസ ജഹാംഗീര്‍, രാഹുല്‍ രാജ് എന്നിവര്‍ ചേര്‍ന്ന ആലപിച്ച കാസർകോടൻ ഭാഷയിലുള്ള ഗാനം രചിച്ചിരിക്കുന്നത് ഫൗസിയ അബുബക്കർ ആണ്. എമിറേറ്റ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്ന 'പൊറാട്ട് നാടക'ത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് 'മോഹൻലാൽ' , 'ഈശോ' എന്നീ ചിത്രങ്ങളുടേയും എഷ്യാനെറ്റിലെ 'ബഡായി ബംഗ്ലാവി' ൻ്റേയും രചയിതാവായ സുനീഷ് വാരനാട് ആണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സൈജു കുറുപ്പ് നായകനായ ചിത്രത്തിൽ മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, രാജേഷ് അഴീക്കോട്, ബാബു അന്നൂർ, സൂരജ് തേലക്കാട്, അനിൽ ബേബി, ഷുക്കൂർ വക്കീൽ, ശിവദാസ് മട്ടന്നൂർ, സിബി തോമസ്, ഫൈസൽ, ചിത്ര ഷേണായി, ചിത്ര നായർ, ഐശ്വര്യ മിഥുൻ, ജിജിന, ഗീതി സംഗീത തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നുണ്ട്.

ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ ഗായത്രി വിജയനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാസർ വേങ്ങരയുമാണ്‌. ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, ചിത്രസംയോജനം: രാജേഷ് രാജേന്ദ്രൻ, സംഗീതം:രാഹുൽ രാജ്, നിർമ്മാണ നിർവ്വഹണം: ഷിഹാബ് വെണ്ണല, കലാസംവിധാനം: സുജിത് രാഘവ്, മേക്കപ്പ്: ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം: സൂര്യ രാജേശ്വരി, സംഘട്ടനം: മാഫിയ ശശി, ഗാനരചന: ബി.ഹരിനാരായണൻ, ഫൗസിയ അബൂബക്കർ, ശബ്ദ സന്നിവേശം: രാജേഷ് പി.എം, കളറിസ്റ്റ്: അർജ്ജുൻ മേനോൻ, നൃത്തസംവിധാനം: സജ്‌നാ നജാം, സഹീർ അബ്ബാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മാത്യൂസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ആൻ്റണി കുട്ടമ്പുഴ, ലൊക്കേഷൻ മാനേജർ: പ്രസൂൽ ചിലമ്പൊലി, പോസ്റ്റ് പ്രൊഡക്ഷൻ ചീഫ്: ആരിഷ് അസ്‌ലം, വിഎഫ്എക്സ്: രന്തീഷ് രാമകൃഷ്ണൻ, സ്റ്റിൽസ്: രാംദാസ് മാത്തൂർ, പരസ്യകല: മാ മി ജോ, ഫൈനൽ മിക്സ്: ജിജു. ടി. ബ്രൂസ്, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, ആതിര ദില്‍ജിത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com