
കാമുകന് പിറന്നാൾ ആശംസകളുമായി നടി ശാലിൻ സോയ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് യൂട്യൂബർ ടിടിഎഫ് വാസന് താരം പിറന്നാൾ ആശംസകൾ കുറിച്ചത്. തന്റെ ഏറ്റവും പ്രിയപ്പെട്ടവൻ എന്നു പറഞ്ഞാണ് ശാലിന്റെ കുറിപ്പ് ആരംങിക്കുന്നത്. വാസനൊപ്പമുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
എന്റെ ഏറ്റവും പ്രിയപ്പെട്ടവന് ജന്മദിനാശംസകൾ. ഈ വർഷം നിനക്ക് ഏറ്റവും മികച്ചതാകട്ടെ എന്ന് ആശംസിക്കുന്നു. ഈ ലോകം നിന്നോട് കൂടുതൽ ദയ കാണിക്കട്ടെ. നിന്റെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടട്ടെ. എന്റെ പ്രിയപ്പെട്ട കുഞ്ഞേ നീ എന്നും സന്തോഷവാനായിരിക്കൂ.–ശാലിൻ സോയ കുറിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എന്റെ പ്രിയപ്പെട്ട പെൺകുട്ടി എന്നാണ് വാസൻ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. കനിഹ ഉൾപ്പടെ നിരവധി പേരും ആശംസകൾ കുറിച്ചിട്ടുണ്ട്. ശാലിൻ സോയയുമായി പ്രണയത്തിലാണെന്ന് ടിടിഎഫ് വാസൻ തന്റെ യൂട്യൂബ് വിഡിയോയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. അടുത്തിടെ അശ്രദ്ധമായി കാർ ഓടിച്ചതും വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചതും ഉൾപ്പെടെയുള്ള കേസുകളിൽ വാസനെ തമിഴ്നാട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നാലെ വാസന് പിന്തുണയുമായി ശാലിൻ രംഗത്തെത്തിയിരുന്നു. തമിഴ് ടെലിവിഷൻ രംഗത്ത് സജീവമായ ശാലിന് ഇപ്പോൾ ആരാധകർ ഏറെയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക