
ടൈഗർ ഷറോഫും അക്ഷയ് കുമാറും പ്രധാന വേഷത്തിലെത്തിയ ബഡേ മിയാൻ ഛോട്ടെ മിയാൻ തിയറ്ററിൽ തകർന്നടിഞ്ഞിരുന്നു. പിന്നാലെ ചിത്രത്തിന്റെ നിർമാതാക്കളായ പൂജ എന്റർടെയ്ൻമെന്റ്സ് വൻ കടത്തിലായെന്നും വാർത്തകളുണ്ടായിരുന്നു. വൻ ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് പകുതി പോലും തിരിച്ചുപിടിക്കാനായില്ല എന്നാണ് റിപ്പോർട്ടുകൾ. ഇതോടെ സൂപ്പർ താരങ്ങളുടെ പ്രതിഫലവും ചർച്ചയായി. നടൻ ടൈഗർ ഷറോഫിന്റെ പ്രതിഫലത്തേക്കുറിച്ചുള്ള നിർമാതാവിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ വൈറലാവുന്നത്.
ബോളിവുഡിലെ ആക്ഷൻ താരമാണ് ടൈഗർ ഷറോഫ്. ഇപ്പോൾ ചർച്ചയാവുന്നത് ടൈഗറിന്റെ പ്രതിഫലമാണ്. ഒരു നിര്‍മാതാവ് സുനില്‍ ദര്‍ശനാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. നടന്‍ അക്ഷയ് കുമാര്‍ ഒരു സിനിമയ്ക്ക് 165 കോടി വാങ്ങുന്നു എന്ന് പറയുന്നത് സത്യമാണോ എന്ന ചോദ്യത്തിനായിരുന്നു സുനിലിന്റെ മറുപടി. പറഞ്ഞ തുക കൃത്യമല്ലാത്തതിനാല്‍ തനിക്ക് അതില്‍ കമന്റ് പറയാനാവില്ലെന്നും അത് ടൈഗര്‍ ഷറോഫിന്റെ പ്രതിഫലത്തോട് അടുത്തു നില്‍ക്കുന്നതാണ് എന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ അക്ഷയ് കുമാറിന്റെ പ്രതിഫലത്തേക്കുറിച്ച് പറയാന്‍ അദ്ദേഹം തയ്യാറായില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
350 കോടിയില്‍ അധികം മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രമായിരുന്നു ബഡേ മിയാന്‍ ഛോട്ടെ മിയാന്‍. എന്നാല്‍ ചിത്രത്തിന് 60 കോടിയോളം മാത്രമാണ് കളക്റ്റ് ചെയ്യാനായത്. പിന്നാലെ വഷു ഭഗ്നാനിയുടെ ഉടമസ്ഥതയിലുള്ള പൂജ എന്റര്‍ടെയ്ന്‍മെന്റ്‌സ് കടം തീര്‍ക്കാനായി മുംബൈയിലെ ഓഫിസ് കെട്ടിടം വിറ്റതായി വാര്‍ത്തകള്‍ വന്നു. കൂടാതെ ചിത്രത്തില്‍ പ്രവര്‍ത്തിച്ചതിന് പ്രതിഫലം നല്‍കിയില്ല എന്ന ആരോപണവുമായി അണിയറ പ്രവര്‍ത്തകരും രംഗത്തെത്തി. എന്നാല്‍ എല്ലാ വാര്‍ത്തകളും വഷു ഭഗ്നാനി തള്ളി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക