
വിഐപി അതിഥികളെ തന്റെ വിവാഹത്തിന് ക്ഷണിക്കുന്നതിന്റെ തിരക്കുകളിലാണിപ്പോൾ നടി വരലക്ഷ്മി ശരത്‌കുമാർ. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹത്തിന് നേരിട്ടെത്തി ക്ഷണിച്ചിരിക്കുകയാണ് വരലക്ഷ്മിയും ഭാവിവരൻ നിക്കോളായ് സച്ച്ദേവും. വരലക്ഷ്മിയുടെ അച്ഛൻ ശരത്കുമാറും അമ്മ രാധിക ശരത്കുമാറും ഇവർക്കൊപ്പം എത്തിയിരുന്നു.
മോദിക്കൊപ്പമുള്ള സെൽഫി ചിത്രവും വരലക്ഷ്മി എക്സിലൂടെ പങ്കുവച്ചിട്ടുണ്ട്. 'നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയെ കാണാനും ഞങ്ങളുടെ വിവാഹവിരുന്നിലേക്ക് അദ്ദേഹത്തെ ക്ഷണിക്കാനും കഴിഞ്ഞതിൽ വലിയ അഭിമാനം. ഇത്രയും ഊഷ്മളമായി ഞങ്ങളെ സ്വാഗതം ചെയ്തതിന് നന്ദി.
തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും അദ്ദേഹം ഞങ്ങളോടൊപ്പം ചെലവഴിച്ചു. ശരിക്കും ഇതൊരു ബഹുമതിയാണ്. നന്ദി ഡാഡി, ഇങ്ങനെയൊന്ന് സാധിച്ചു തന്നതിന്' - എന്നാണ് മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് വരലക്ഷ്മി കുറിച്ചിരിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നടൻ രജനികാന്തിനേയും അല്ലു അർജുനേയും വരലക്ഷ്മി വീട്ടിലെത്തി വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഈ വർഷം മാർച്ചിലായിരുന്നു വരലക്ഷ്മിയുടെ വിവാഹനിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തത്. നിക്കോളായ്‌യുടെ രണ്ടാം വിവാഹമാണിത്. ധനുഷ് ചിത്രം രായൻ ആണ് വരലക്ഷ്മിയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം. ഹനുമാൻ, ശബരി എന്നീ ചിത്രങ്ങളും വരലക്ഷ്മിയുടേതായി ഒരുങ്ങുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക