'ഞാനൊരു പരിപാടിക്കും പോകാറില്ല, പക്ഷേ ഇവിടെ വന്നതിന് കാരണം'...; വികാരാധീനയായി നയൻതാര

ഇത് എനിക്ക് ഒരു കുടുംബ പരിപാടി പോലെയാണ്. അതിനാൽ ഇവിടെ വരാതിരിക്കാൻ എനിക്കാവില്ല.
Nayanthara
നയൻതാരInstagram

പൊതുവേ സിനിമകളുടെ പ്രൊമോഷൻ പരിപാടികളിലൊന്നും പങ്കെടുക്കാത്ത ചുരുക്കം ചില താരങ്ങളിലൊരാളാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ ചടങ്ങിനെത്തിയ നയൻതാരയാണിപ്പോൾ സോഷ്യൽ മീഡിയയിലെ താരം. വിഷ്ണു വർധൻ സംവിധാനം ചെയ്യുന്ന നെസിപ്പായ എന്ന ചിത്രത്തിന്റെ പ്രൊമോഷനിലാണ് നയൻതാര പങ്കെടുത്തത്.

ആകാശ് മുരളി, അദിതി ശങ്കർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. നെസിപ്പായയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ പ്രൊമോഷൻ വേദിയിൽ നയൻതാര പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

'ഞാൻ പൊതുവെ ഫങ്ഷനുകൾക്കൊന്നും പോകാറില്ല. പക്ഷേ ഇത് എൻ്റെ സംവിധായകൻ വിഷ്ണുവിൻ്റെയും എൻ്റെ ഏറ്റവും അടുത്ത സുഹൃത്ത് അനുവിൻ്റെയും സിനിമയും ആയതിനാൽ ഇത് എനിക്ക് വളരെ സ്പെഷ്യലാണ്. അതുകൊണ്ട് ഇത് എനിക്ക് ഒരു കുടുംബ പരിപാടി പോലെയാണ്. അതിനാൽ ഇവിടെ വരാതിരിക്കാൻ എനിക്കാവില്ല'- നയൻതാര പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Nayanthara
ഇടവേള ബാബുവിന് പകരം ആര് ? സിദ്ദിഖിന് സാധ്യത; അമ്മ വാർഷിക പൊതുയോ​ഗം ഇന്ന്

'വിഷ്ണു മികച്ച ഫിലിംമേക്കറും അതുപോലെ വളരെ അതിശയിപ്പിക്കുന്ന ഒരു മനുഷ്യനുമാണ്. 10-15 വർഷത്തിലേറെയായി എനിക്ക് അദ്ദേഹത്തെ അറിയാം. ആകാശിനെ നിങ്ങൾക്ക് മുൻപിൽ പരിചയപ്പെടുത്താനായതിൽ എനിക്ക് സന്തോഷമുണ്ട്. ഈ ചിത്രത്തിനായി ശരിക്കും കാത്തിരിക്കുന്നു, കാരണം വളരെക്കാലത്തിന് ശേഷം ഒരു സ്വീറ്റ് പ്രണയകഥ വരുന്നു. ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു. അതോടൊപ്പം ഈ സിനിമ ഒരു ബ്ലോക്ക്ബസ്റ്റർ ആവട്ടെ എന്ന് ഞാൻ ആശംസിക്കുന്നു'- നയൻ കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com