മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ ബാലതാരം; രജനിക്കും കമലിനും ബച്ചനും ഒപ്പം വേഷമിട്ട സൂര്യകിരണ്‍

1978ല്‍ പുറത്തിറങ്ങിയ സ്‌നേഹിക്കാന്‍ ഒരു പെണ്ണ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.
സൂര്യകിരണ്‍
സൂര്യകിരണ്‍എക്‌സ്

തെലുങ്ക് സിനിമ സംവിധായകന്‍ സൂര്യകിരണിന്റെ (48) വിയോഗത്തിന്റെ ദുഃഖത്തിലാണ് സിനിമാലോകം. നിരവധി സിനിമകളില്‍ ബാലതാരമായി ശ്രദ്ധിക്കപ്പെട്ടിരുന്നു സൂര്യകിരണ്‍. ത്രീഡിയില്‍ ചിത്രീകരിച്ച ആദ്യ ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ബാലതാരങ്ങളിലൊരാളായിരുന്നു സൂര്യകിരണ്‍. 1978ല്‍ പുറത്തിറങ്ങിയ സ്‌നേഹിക്കാന്‍ ഒരു പെണ്ണ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

'മൈ ഡിയർ കുട്ടിചാത്തൻ' അടക്കം 200 ഓളം സിനിമകളിൽ ബാലതാരമായി മാത്രം സൂര്യകിരണ്‍ വേഷമിട്ടിട്ടുണ്ട്. അക്കാലത്ത് ഏറ്റവും ഡിമാൻഡുള്ള ബാലതാരവും ആയിരുന്നു സൂര്യകിരണ്‍. പ്രായത്തിലും മുകളില്‍ നില്‍ക്കുന്ന പക്വത അഭിനയിത്തിലുണ്ടായിരുന്നു എന്നതുതന്നെ ആയിരുന്നു ഇദ്ദേഹത്തിന്‍റെ പ്രത്യേകത.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സൂര്യകിരണ്‍
ആടുജീവിതത്തിലെ ആ മനോഹര ഷോട്ടിന് പിന്നില്‍? അനുഭവം പറഞ്ഞ് പൃഥ്വിരാജ്

മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കു പുറമെ, രജനീകാന്തിനും കമല്‍ഹാസനും അമിതാഭ് ബച്ചനും ഒപ്പം ബാലതാരമായി. ബാലതാരമായപ്പോള്‍ മാസ്റ്റര്‍ സുരേഷ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്.

സൂര്യകിരണ്‍ എന്ന പേരില്‍ സംവിധായകനായി. 2003-ൽ ആദ്യചിത്രം സംവിധാനം ചെയ്തു. തുടര്‍ന്ന് തെലുങ്കിൽ 'സത്യം' അടക്കം നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കി. ശരത്കുമാറിനെ നായികയാക്കി 'അരസി' എന്ന ചിത്രം റിലീസിന് തയ്യാറെടുക്കവേയാണ് മരണം സംഭവിക്കുന്നത്. മഞ്ഞപ്പിത്ത ബാധയെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ചയായിരുന്നു അന്ത്യം.

തിരുവനന്തപുരം സ്വദേശിയാണ് സൂര്യകിരണ്‍. പ്രശസ്ത ടെലിവിഷൻ താരം സുചിത സഹോദരി ആണ്. നടി കാവേരിയുടെ മുൻ ഭർത്താവ് കൂടിയാണ് സൂര്യകിരണ്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com