ടൊവിനോ തോമസ്, ശങ്കരന്‍ മുത്തു
ടൊവിനോ തോമസ്, ശങ്കരന്‍ മുത്തുഇന്‍സ്റ്റഗ്രാം

ടൊവിനോ കമന്റ് ചെയ്താല്‍ വെള്ളമടി നിര്‍ത്തുമെന്ന് ആരാധകന്‍; വെള്ളമടി നിര്‍ത്തണോ എന്ന് താരം; വിഡിയോ

ഒരു കോടിയില്‍ അധികം പേരാണ് ഇതിനോടകം വിഡിയോ കണ്ടത്

ത്ര ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും തങ്ങളുടെ ഇഷ്ട താരം വന്ന് പറഞ്ഞാല്‍ അത് ചെയ്തിരിക്കും. അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ ട്രെന്‍ഡിങ്ങായത് ഇത്തരത്തിലുള്ള വിഡിയോകളാണ്. നിരവധി ആരാധകരാണ് തങ്ങളുടെ ഇഷ്ട താരങ്ങളുടെ കമന്റുകള്‍ ഇത്തരത്തില്‍ നേടിയത്. ഇപ്പോള്‍ വൈറലാവുന്നത് ടൊവിനോ തോമസ് ആരാധകന്റെ വിഡിയോ ആണ്.

ടൊവിനോ തോമസ്, ശങ്കരന്‍ മുത്തു
'ഹാപ്പി ബര്‍ത്ത്‌ഡേ അപ്പു; നീ ഞങ്ങളുടെ ഹൃദയത്തിലുണ്ട്': പുനീതിന്റെ ഓര്‍മയില്‍ കന്നഡ സിനിമാലോകം

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായ ശങ്കരന്‍ മുത്തു എന്ന വ്യക്തിയാണ് വിഡിയോയുമായി എത്തിയത്. ടൊവിനോ തോമസ് കമന്റ് ചെയ്താല്‍ താന്‍ വെള്ളമടി നിര്‍ത്തും എന്നായിരുന്നു ശങ്കരന്റെ വാക്കുകള്‍. രസകരമായ കമന്റുമായാണ് ടൊവിനോ എത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കമന്റ് ഒക്കെ ഇടാം ചേട്ടാ .. പക്ഷെ വെള്ളമടി നിര്‍ത്തണോ ?- എന്നായിരുന്നു ടൊവിനോയുടെ കമന്റ്. രണ്ടര ലക്ഷത്തോളം പേരാണ് ടൊവിനോയുടെ കമന്റിന് ലൈക്ക് ചെയ്തിരിക്കുന്നത്. രസകരമായ കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്. എന്നിട്ട് നാളെ മുതല്‍ വെള്ളം ഇല്ലാണ്ട് അടിക്കാന്‍ അല്ലെ- എന്നായിരുന്നു ഒരാളുടെ കമന്റ്. ഇന്നത്തെ വെള്ളമടി നിര്‍ത്തുന്ന കാര്യമാണ് പറഞ്ഞത് എന്നാണ് മറ്റൊരാള്‍ കുറിച്ചത്. എന്തായാലും വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒരു കോടിയില്‍ അധികം പേരാണ് ഇതിനോടകം വിഡിയോ കണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com