മൂന്ന് ദിവസമായി വെന്റിലേറ്ററില്‍; നടി അരുന്ധതി നായരുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല

സ്‌കൂട്ടറില്‍ പോകുമ്പോള്‍ കോവളം ഭാഗത്താണ് അപകടമുണ്ടായത്
അരുന്ധതി നായര്‍
അരുന്ധതി നായര്‍ഇന്‍സ്റ്റഗ്രാം

തിരുവനന്തപുരം: സ്‌കൂട്ടര്‍ അപകടത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതി നായരുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. 3 ദിവസമായി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.

സ്‌കൂട്ടറില്‍ പോകുമ്പോള്‍ കോവളം ഭാഗത്താണ് അപകടമുണ്ടായത്. ചികിത്സയ്ക്ക് സഹായം ആവശ്യമാണെന്നു കാണിച്ച് സുഹൃത്തും നടിയുമായ ഗോപിക അനില്‍ ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യമത്തിലൂടെ അഭ്യര്‍ഥന നടത്തിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അരുന്ധതി നായര്‍
'എന്റെ ഫോട്ടോ പ്രചാരണത്തിന് ഉപയോ​ഗിക്കുന്നത് നിയമവിരുദ്ധം'; വിഎസ് സുനിൽകുമാറിനൊപ്പമുള്ള ഫോട്ടോ വൈറലായതിനു പിന്നാലെ ടൊവിനോ

2018ല്‍ പുറത്തിറങ്ങിയ 'ഒറ്റയ്‌ക്കൊരു കാമുകന്‍' എന്ന സിനിമയിലൂടെയാണ് മലയാളത്തിലെ അരങ്ങേറ്റം. തമിഴ്, മലയാളം സിനിമകളില്‍ സജീവമായ അരുന്ധതി നായര്‍ വിജയ് ആന്റണിയുടെ 'സൈത്താന്‍' എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയയായത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത 'പോര്‍കാസുകള്‍' ആണ് അവസാനമായി അഭിനയിച്ച ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com