കല്യാണം വിളിച്ച് പൃഥ്വിരാജും, വേണ്ടന്ന് ബേസിലും; ചിരിപ്പിച്ച് 'ഗുരുവായൂരമ്പല നടയില്‍' ട്രെയിലര്‍

അനശ്വര രാജന്‍, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്
'ഗുരുവായൂരമ്പല നടയില്‍' ട്രെയിലര്‍
'ഗുരുവായൂരമ്പല നടയില്‍' ട്രെയിലര്‍

പൃഥ്വിരാജിനെയും ബേസിൽ ജോസഫിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി '​ജയ ജയ ജയ ജയഹേ'​ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന '​ഗുരുവായൂരമ്പല നടയില്‍' ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. സിനിമയിലെ രസകരകരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രെയിലര്‍.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഒരു മുഴുനീള കോമഡി-ഫാമിലി എന്‍റര്‍ടെയ്നര്‍ ആണ് ചിത്രം. അനശ്വര രാജന്‍, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഗുരുവായൂരമ്പല നടയില്‍' ട്രെയിലര്‍
'എനിക്ക് എല്ലാ സ്വാതന്ത്ര്യങ്ങളും തന്ന മനുഷ്യൻ, ജീവിച്ചിരുന്നെങ്കിൽ 60 വയസാകുമായിരുന്നു': താര കല്യാൺ

തമിഴിൽ നിന്നും യോ​ഗി ബാബു ചിത്രത്തിൽ ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ്‌ കെയു തുടങ്ങിയവരും ചിത്രത്തിലുണ്ട്. കുഞ്ഞിരാമായണ'ത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണ് 'ഗുരുവായൂരമ്പലനടയില്‍'. ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ്‌ കെ യു തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീരജ് രവിയാണ് ഛായാഗ്രഹണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com