'മമ്മൂട്ടിയോട് ആരാധനയും ബഹുമാനവും പേടിയും; നിവൃത്തിയുണ്ടായിരുന്നെങ്കിൽ 'തലവൻ' റിലീസ് മാറ്റുമായിരുന്നു'

മേയ് 24നാണ് ടർബോ എത്തുന്നത്
ബോക്സ് ഓഫിസിൽ ടർബോയോട് മത്സരിക്കാൻ എത്തുന്നത് ആസിഫ് അലി- ബിജു മേനോൻ ചിത്രം തലവൻ ആണ്
ബോക്സ് ഓഫിസിൽ ടർബോയോട് മത്സരിക്കാൻ എത്തുന്നത് ആസിഫ് അലി- ബിജു മേനോൻ ചിത്രം തലവൻ ആണ്

മമ്മൂട്ടി നായകനായി എത്തുന്ന ടർബോ റിലീസിന് ഒരുങ്ങുകയാണ്. മേയ് 24നാണ് ചിത്രം എത്തുന്നത്. ബോക്സ് ഓഫിസിൽ ടർബോയോട് മത്സരിക്കാൻ എത്തുന്നത് ആസിഫ് അലി- ബിജു മേനോൻ ചിത്രം തലവൻ ആണ്. മേയ് 23ന് ചിത്രം തിയറ്ററിലെത്തും. എന്നാൽ മമ്മൂട്ടി ചിത്രവുമായി മത്സരിക്കണമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് സംവിധായകൻ ജിസ് ജോയ് പറയുന്നത്.

ബോക്സ് ഓഫിസിൽ ടർബോയോട് മത്സരിക്കാൻ എത്തുന്നത് ആസിഫ് അലി- ബിജു മേനോൻ ചിത്രം തലവൻ ആണ്
'മമ്മൂട്ടി ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും, ആ പരിപ്പ് ഇവിടെ വേവില്ല'; പിന്തുണ

‘വെക്കേഷൻ തീരാൻ ഒരാഴ്‌ച കൂടി എങ്കിലും ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ ഈ സിനിമ മാറ്റി വയ്ക്കുമായിരുന്നു. കാരണം അത് മമ്മൂക്ക എന്ന വ്യക്തിയോടുള്ള ആരാധനയും ബഹുമാനവും പേടിയും കാരണമാണ്. ഞങ്ങൾ മമ്മൂക്കയുടെ വലിയ ആരാധകരാണ്. മലയാള സിനിമയുടെ പോലെ തന്നെ മമ്മൂക്കയുടെയും വസന്തകാലമാണ് ഇപ്പോൾ. ഭയങ്കര വ്യത്യസ്തമായ നല്ല നല്ല സിനിമകളുമായിട്ടാണ് മമ്മൂട്ടി കമ്പനിയും മമ്മൂക്കയും വരുന്നത്. സ്കൂൾ തുറക്കുന്നു, അഞ്ചാം തീയതി ഇലക്‌ഷൻ ഫലം വരുന്നു, മഴ വരാൻ പോകുന്നു, അങ്ങനെ ഒരു രീതിയിലും ഞങ്ങൾക്ക് ഡേറ്റ് മാറ്റാൻ പറ്റാത്തതുകൊണ്ടാണ് ഈ വരുന്ന 24 നു തന്നെ റിലീസ് ചെയ്യുന്നത്.- ജിസ് ജോയ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തലവന്റെ റിലീസ് ഒന്നര മാസം മുൻപ് തീരുമാനിച്ചതാണ് എന്നാണ് ആസിഫ് അലി പറയുന്നത്. ടർബോയുടെ റിലീസ് മാറ്റിയതാണ് തങ്ങളുടെ പ്രതീക്ഷ തെറ്റിച്ചതെന്നും താരം പറഞ്ഞു. നിർമാതാവ് അരുൺ നാരായണനും ടർബോയുമായുള്ള മത്സരത്തിൽ പ്രതികരണവുമായി എത്തി. മേയ് 13നാണ് ടർബോയുടെ റിലീസ് പറഞ്ഞിരുന്നത്. മൂന്നാഴ്ച ഗ്യാപ് ഉണ്ടല്ലോ അതിനു മുൻപ് നമുക്ക് വന്നു പോകാമല്ലോ എന്നാണു ഞങ്ങൾ കരുതിയിരുന്നത്. പക്ഷേ അവർ സിനിമയുടെ റിലീസ് 23ലേക്ക് മാറ്റിയപ്പോ ഞങ്ങൾക്ക് മാറാൻ വേറെ ഇടമില്ലാതെ ആയിപ്പോയി എന്നുള്ളതാണ് അവസ്ഥ.- എന്നാണ് അരുൺ പറഞ്ഞത്.

ബിജു മേനോനും ആസിഫ് അലിയും പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് തലവൻ. ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൽ അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. അരുൺ നാരായൺ പ്രൊഡക്‌ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് നിർമാണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com