'ഞാനെന്റെ ഭഗവാനെ കാണാന്‍ വന്നതാണ്, മാറി നില്‍ക്കടോ': വിനായകന്‍ അര്‍ധരാത്രിയില്‍ കല്‍പ്പാത്തി ക്ഷേത്രത്തില്‍; തര്‍ക്കം

ഷൂട്ടിങ് പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് താരം ക്ഷേത്രത്തിൽ എത്തിയത്
വിനായകന്‍
വിനായകന്‍ഫെയ്സ്ബുക്ക്

ൽപ്പാത്തി ക്ഷേത്രത്തിൽ എത്തിയ വിനായകനെ തടഞ്ഞ് നാട്ടുകാർ. അർധരാത്രിയിൽ താരം ക്ഷേത്രത്തിൽ കയറണമെന്ന് ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്. ഷൂട്ടിങ് പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് താരം ക്ഷേത്രത്തിൽ എത്തിയത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

വിനായകന്‍
'മമ്മൂട്ടിയോട് ആരാധനയും ബഹുമാനവും പേടിയും; നിവൃത്തിയുണ്ടായിരുന്നെങ്കിൽ 'തലവൻ' റിലീസ് മാറ്റുമായിരുന്നു'

കഴിഞ്ഞ തിങ്കളാഴ്ച ക്ഷേത്രത്തിന്റെ നട അടച്ച ശേഷം കല്‍പ്പാത്തിയിൽ എത്തിയതായിരുന്നു നടൻ. തുടർന്ന് ക്ഷേത്രത്തിൽ പ്രവേശിക്കണം എന്ന് വിനായകൻ ആവശ്യപ്പെടുകയായിരുന്നു. ഞാനെന്റെ ഭ​ഗവാനെ കാണാൻ എത്തിയത്. രണ്ട് ദിവസം മുൻപാണ് ഷൂട്ടിങ്ങിനായി ഇവിടെ എത്തിയത്. രാത്രി 8.30 ക്ക് ഷൂട്ട് പൂർത്തിയായെന്നും അതിനാൽ ഭ​ഗവാനെ കാണാൻ എത്തിയതാണ് എന്നുമാണ് വിനായകൻ വിഡിയോയിൽ പറയുന്നത്. ക്ഷേത്രം അടച്ചെന്നും ഇനി കയറാനാവില്ലെന്നും അവിടെയുണ്ടായിരുന്നവർ താരത്തോട് പറയുന്നതും വിഡിയോയിൽ കാണാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഭവം വൈറലായതിനു പിന്നാലെ പ്രതികരണവുമായി താരം തന്നെ രം​ഗത്തെത്തി. ഫെയ്സ്ബുക്കിലൂടെ ആയിരുന്നു പ്രതികരണം. അയ്യങ്കാളിയേയും അയ്യങ്കാറേയും തമ്മിൽ അടിപ്പിച്ച് ഇനിയും കുടുംബം പോറ്റാൻ നോക്കണ്ട. സർവ്വത്ര ശിവം.- എന്നാണ് വിനായകൻ കുറിച്ചത്.

നടന് ക്ഷേത്രത്തിൽ വിലക്കേർപ്പെടുത്തി എന്ന തരത്തിൽ വാർത്തകൾ വന്നതോടെ പ്രതികരണവുമായി ക്ഷേത്ര ഭാ​രവാഹികൾ എത്തി. താരത്തിന് വിലക്കേർപ്പെടുത്തി എന്ന വാർത്ത വ്യാജമാണെന്നാണ് അവർ വ്യക്തമാക്കി. രാത്രി പതിനൊന്നു മണി കഴിഞ്ഞതിനാൽ ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിക്കില്ലെന്നാണ് അറിയിച്ചതെന്നും‌ അധികൃതർ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com