‌‌'42 കൊല്ലമായി വിട്ടിട്ടില്ല, ഇനി വിടത്തില്ല!'; ഇവരുടെ ധൈര്യത്തിലാ നമ്മൾ ഇറങ്ങിയിരിക്കുന്നതെന്ന് മമ്മൂക്ക

അതുപോലെയാണ്, ശരിക്കു പറഞ്ഞു കഴിഞ്ഞാൽ ജോസിന് ശക്തിയുണ്ടാകുന്നത്. അതിനെ വേണമെങ്കിൽ നമ്മുക്ക് ടർബോ എന്ന് വിളിക്കാം.
മമ്മൂട്ടി
മമ്മൂട്ടി

സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടിയുടെ ടർബോ. ഈ മാസം 23 ന് ചിത്രം തീയേറ്ററുകളിലേക്കെത്തുമ്പോൾ പ്രേക്ഷകർക്കും പ്രതീക്ഷകളേറെയാണ്. മമ്മൂട്ടി - വൈശാഖ് കൂട്ടുകെട്ടിലെത്തുന്ന ചിത്രമായതു കൊണ്ട് തന്നെ അടിയുടെ പൂരമായിരിക്കും ടർബോയിൽ കാണാനാവുക എന്നാണ് സോഷ്യൽ മീ‍ഡിയയിലെ സംസാരം. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി മമ്മൂട്ടിക്കമ്പനി തന്നെ പുറത്തുവിട്ടിരിക്കുന്ന ഒരു പ്രൊമോ വീഡ‍ിയോയാണ് പ്രേക്ഷകരെ ആവേശത്തിലാക്കിയിരിക്കുന്നത്. പ്രേക്ഷകരുടെ ധൈര്യത്തിലാണ് താൻ ഇവിടെ നിൽക്കുന്നതെന്നാണ് വീഡിയോയിൽ താരം പറയുന്നത്. ടർബോയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും മമ്മൂട്ടി വാചാലനായി.

"അഭിനയമായാലും പാട്ടായാലും ഡാൻസായാലും നമ്മൾ ആയിരിക്കും അത് ആദ്യം ആസ്വദിക്കുന്നത്. നമ്മളെന്തിനാ കണ്ണാടിയുടെ മുൻപിൽ പോയി കുറേനേരം നിൽക്കുന്നത്. നമ്മളെ കാണാനാ, അല്ലാതെ വേറെ ആരെ കാണാനാ. ഇവരുടെ ധൈര്യത്തിലാ നമ്മൾ ഇറങ്ങിയിരിക്കുന്നത്.

42 കൊല്ലം ആയി...വിട്ടിട്ടില്ല...ഇനി വിടത്തില്ല. ജോസ് നമ്മൾ വിചാരിക്കുന്ന പോലെ ഒരു മാസ് ഹീറോ അല്ല. ജോസ് വളരെ നിഷ്കളങ്കനാ. ചില അവസരങ്ങളിൽ നമ്മളിലേക്ക് ഒരു ശക്തി എവിടുന്നോ വന്ന് കേറും. അതുപോലെയാണ്, ശരിക്കു പറഞ്ഞു കഴിഞ്ഞാൽ ജോസിന് ശക്തിയുണ്ടാകുന്നത്. അതിനെ വേണമെങ്കിൽ നമ്മുക്ക് ടർബോ എന്ന് വിളിക്കാം"- മമ്മൂട്ടി വീഡിയോയിൽ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി
അയ്യോ ഐശ്വര്യക്ക് ഇതെന്തുപറ്റി! മകൾക്കൊപ്പം കാനിലെത്തിയ താരത്തെ കണ്ട് ആരാധകർ

പുറത്തുവന്നിരിക്കുന്ന ഈ വീഡിയോ ആരാധകരിൽ ഉണ്ടാക്കിയിരിക്കുന്ന ആവേശം ചെറുതൊന്നുമല്ല. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ആക്ഷൻ ചിത്രമായെത്തുന്ന ടർബോ ഒരുക്കിയിരിക്കുന്നത് മമ്മൂട്ടിക്കമ്പനിയുടെ ബാനറിലാണ്. മമ്മൂട്ടിക്കമ്പനിയുടെ അ‍ഞ്ചാമത്തെ ചിത്രമെന്ന പ്രത്യേകതയും ടർബോയ്ക്കുണ്ട്. കന്നഡ നടൻ‌ രാജ് ബി ഷെട്ടിയും ചിത്രത്തിൽ ഒരു നിർണായക വേഷത്തിലെത്തുന്നുണ്ട്.

തെലുങ്ക് താരം സുനിലും ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ടർബോ. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന എല്ലാ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ക്രിസ്റ്റോ സേവ്യർ ആണ് സംഗീത സംവിധാനമൊരുക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com