ബോക്‌സ്‌ഓഫീസ് കുലുക്കാൻ കച്ചമുറുക്കി ചന്തുവും നീലകണ്ഠനും നാ​ഗവല്ലിയും; മലയാള സിനിമയ്‌ക്ക് റീ-റിലീസുകളുടെ കാലം

35 വർഷത്തിന് ശേഷം എസ്ക്യൂബ് ഫിലിംസ് ആണ് ഒരു വടക്കൻ വീര​ഗാഥ തിയറ്ററുകളിൽ എത്തിക്കുന്നത്
റീ-റിലീസിനൊരുങ്ങി പഴയ ഹിറ്റുകള്‍
റീ-റിലീസിനൊരുങ്ങി പഴയ ഹിറ്റുകള്‍ഫെയ്സ്ബുക്ക്

'സ്ഫടികം' നൽകിയ ആത്മവിശ്വാസത്തില്‍ വീണ്ടും ബോക്‌സ്‌ ഓഫീസ് കീഴടക്കാൻ കച്ചമുറുക്കി ചന്തുവും നീലകണ്ഠനും നാഗവല്ലിയുമൊക്കെ ഒരിക്കൽ കൂടി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. മലയാളത്തിന് ഇത് റീ-റിലീസുകളുടെ കാലമാണ്. ഒരു ‘ഒരു വടക്കൻ വീരഗാഥ’, ‘മണിച്ചിത്രത്താഴ്’, ‘ദേവാസുരം’, ‘ആറാംതമ്പുരാന്‍’, ‘ദേവദൂതൻ’ ഉൾപ്പെടെ പത്തോളം സിനിമകളാണ് റീമാസ്റ്ററിങ് ചെയ്‌ത് പ്രദർശനത്തിന് എത്തുന്നത്.

35 വർഷത്തിന് ശേഷം എസ്ക്യൂബ് ഫിലിംസ് ആണ് ഒരു വടക്കൻ വീര​ഗാഥ തിയറ്ററുകളിൽ എത്തിക്കുന്നത്. ഇതിന് വേണ്ടിയുള്ള പ്രാഥമിക ജോലികൾ പൂർത്തിയായി. കൂടാതെ 31 വർഷത്തിന് ശേഷം മണിചിത്രത്താഴ് പുതിയ സാങ്കേതികവിദ്യകൾ ഉപയോ​ഗിച്ചുള്ള റീമാസ്റ്ററിങ് ജോലികൾ കഴിഞ്ഞ് റിലീസിന് തയ്യാറായിരിക്കുകയാണ്. ജൂലൈ-ഓ​ഗസ്റ്റ് മാസത്തിൽ ചിത്രം റീ-റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചിത്രത്തിന്റെ ഓവർസീസ് അവകാശത്തിനായി ചില കമ്പനികളുമായി ചർച്ചകൾ നടത്തിവരികയാണെന്ന് റീമാസ്റ്ററിങ്ങിന് നേതൃത്വം നൽകിയ മാറ്റിനി നൗവിന്റെ ഉടമ ഡി സോമൻപിള്ള പറഞ്ഞു. മാറ്റിനി നൗവും സംവിധായകൻ ഫാസിലും നിർമാതാവ് സ്വർഗചിത്ര അപ്പച്ചനും ചേർന്നാണ് ‘മണിച്ചിത്രത്താഴ്’ വീണ്ടും തിയറ്ററുകളിൽ എത്തിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റീ-റിലീസിന് തയ്യാറെടുക്കുന്ന ‘കാലാപാനി’, ‘വല്യേട്ടൻ’, ‘ദേവാസുരം’, ‘ആറാംതമ്പുരാൻ’ ‘1921’ തുടങ്ങിയ ചിത്രങ്ങളുടെ റീമാസ്റ്ററിങ് ചെയ്യുന്നതും കൊല്ലം ആസ്ഥാനമായ മാറ്റിനി നൗ ആണ്. മോഹൻലാൽ നായകനായി ‘ദേവദൂതൻ’ റീ-റിലീസിന് മുന്നോടിയായി ഫോർ കെ എഡിറ്റിങ്ങും ഡിഐ ജോലികളും കഴിഞ്ഞു. ചിത്രം രണ്ടു മൂന്നു മാസത്തിനുള്ളിൽ തിയേറ്ററുകളിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് നിർമാതാവ് സിയാദ് കോക്കർ പറയുന്നത്.

റീ-റിലീസിനൊരുങ്ങി പഴയ ഹിറ്റുകള്‍
അടിയോടടി പിന്നെ കല്യാണവും; "ഗുരുവായൂരമ്പല നടയില്‍" റിലീസ് ടീസർ

15 വർഷത്തിന് ശേഷം മമ്മൂട്ടി കേന്ദ്രകഥാപാത്രമായ ‘പാലേരിമാണിക്യം-ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ റീ റിലീസ് ചെയ്യാനുള്ള പ്രാഥമിക ജോലികളിലാണ് നിർമാതാവ് മഹാസുബൈർ. ‘കിരീടം’ വീണ്ടും തിയേറ്ററില്‍ എത്തിക്കാനുള്ള ആലോചനയുണ്ടെന്ന് നിർമാതാവ് കിരീടം ഉണ്ണിയും പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com