'സർജറി വിജയം, അവനും ഞങ്ങളും ഹാപ്പി': മകന്റെ ആരോ​ഗ്യത്തേക്കുറിച്ച് നടൻ അമൽ രാജ്ദേവ്

ആശുപത്രിയിൽ നിന്നുള്ള മകൻ ആദിയുടെ ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്
amal devraj
അമൽ രാജ്ദേവ്, മകൻ ആദിഇൻസ്റ്റ​ഗ്രാം

ക്കപ്പഴം സീരിയലിലൂടെ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായ നടനാണ് അമൽ രാജ്ദേവ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം തന്റെ മൂത്ത മകൻ ഒരു മേജർ സർജറിക്ക് വിധേയനാവുന്ന വിവരം അമൽ രാജ് ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോൾ സർജറി വിജയമായ വിവരം പങ്കുവെച്ചിരിക്കുകയാണ് താരം.

amal devraj
'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

ആശുപത്രിയിൽ നിന്നുള്ള മകൻ ആദിയുടെ ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്. 'എടാ മോനേ...ഹാപ്പിയാണേ ! ഞങ്ങളും അവനും അങ്ങനെ എല്ലാരും..! ഇന്നലെ ആസ്റ്റർ മെഡിസിറ്റിയിൽ നടന്ന ആദീടെ സർജറി (സ്കോളിയോസിസ്) സക്സസ്സ് ! ഇനി നാല്നാൾ ആശുപത്രി വാസം പിന്നെ വീട്ടിൽ രണ്ട് മാസം റെസ്റ്റ്. ഈ ഘട്ടത്തിൽ ഞങ്ങൾക്കും ആദിക്കുമൊപ്പം നിന്നവർ.. പ്രാർത്ഥനകളിൽ ഒപ്പം കൂട്ടിയവർ ... ഫോൺ വിളിച്ചവർ.. മെസേജ് സാന്ത്വനങ്ങൾ.. അവനായി പലയിടത്തായി വഴിപാട് നടത്തിയവർ.. നേരിട്ടെത്തിയവർ.. ബന്ധുക്കൾ.. സൗഹൃദങ്ങൾ.. അപരിചിതർ.. ചക്കപ്പഴം ടീം..ആസ്റ്റർ മെഡിക്കൽ ടീം... നാടക ബന്ധുക്കൾ.. ആദീടെ സ്കൂൾ ടീച്ചേർഴ്സ്... ഭാവലയ ടീം.. അങ്ങനെയങ്ങനെ അറിയുന്നതും അറിയാത്തവരുമായി നിങ്ങളോരുരുത്തരും നൽകിയ ധൈര്യവും സപ്പോർട്ടും കരുതലും സാന്ത്വനവും വളരെ വളരെ വിലപ്പെട്ടതാണേ.. വാക്കുകൾക്കതീതമാണ് ഈ സ്നേഹവും കരുതലും... എല്ലാരോടും എല്ലാരോടും ഒത്തിരി ഇഷ്ടം.. ഒത്തിരി നന്ദി'- എന്നാണ് അമൽ കുറിച്ചത്.

നട്ടെല്ലിന് വളവ് വരുന്ന സ്കോളിയോസിസ് എന്ന രോ​ഗം സ്ഥിരീകരിച്ചതോടെയാണ് മകനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. എട്ട് മണിക്കൂറോളം നീണ്ട മേജർ സർജറിക്കാണ് ആദി വിധേയനായത്.

ചക്കപ്പഴം സീരീസിൽ അച്ഛന്റെ റോളിലാണ് അമൽ രാജ്ദേവ് എത്തുന്നത്. മജു സംവിധാനം ചെയ്ത പെരുമാനിയിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com