'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

രാജേഷ് മാധവനെക്കുറിച്ചോർത്ത് അഭിമാനമുണ്ടെന്നാണ് ദീപ്തി കുറിച്ചത്
rajesh madhavan
രാജേഷ് മാധവനും ദീപ്തിയും

രാജേഷ് മാധവനെ നായകനാക്കി രതീഷ്‌ ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. രാജേഷ് മാധവൻ ആ​ദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രമാണ് ഇത്. താരത്തിന്റെ ബി​ഗ് ഡേയിൽ പ്രതിശ്രുത വധു ദീപ്തി കാരാട്ട് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. രാജേഷ് മാധവനെക്കുറിച്ചോർത്ത് അഭിമാനമുണ്ടെന്നാണ് ദീപ്തി കുറിച്ചത്.

rajesh madhavan
ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ

ഇന്ന് ശരിക്കും ഒരു വലിയ ദിവസമാണ്. ഉയര്‍ച്ചയിലൂടെയും താഴ്ചയിലൂടെയും സന്തോഷവും നിരാശയും നിറഞ്ഞ നിന്റെ യാത്രയ്ക്ക് ഞാന്‍ സാക്ഷിയായി. സുരേശനാകാന്‍ നീ നടത്തിയ അര്‍പ്പണബോധവും കഠിനാധ്വാനവും കണ്ടു. ഒരു അസോഷ്യേറ്റ് ഡയറക്ടർ എന്ന നിലയിലും നിങ്ങളുടെ പങ്കാളി എന്ന നിലയിലും അതിന് സാക്ഷിയായി സെറ്റിൽ ഞാനുണ്ടായിരുന്നു. നിന്നേക്കുറിച്ചോർത്ത് എനിക്ക് അഭിമാനമാണ്. എന്റെ ഹൃദയം അഭിമാനത്താൽ വീർപ്പുമുട്ടുന്നു. നിങ്ങൾ ചെയ്ത എല്ലാ ത്യാഗങ്ങളുടെയും പരിശ്രമങ്ങളുടെയും ഫലമാണ് ഈ ദിവസം. നിങ്ങൾക്ക് വിജയമല്ലാതെ മറ്റൊന്നും നേരാനാവില്ല! എന്റെ സുരേഷിനും അവന്റെ ഹൃദ്യമായ പ്രണയകഥയ്ക്കും ആശംസകൾ. എന്ന് നിന്റെ ഏറ്റവും വലിയ ആരാധിക.- ദീപ്തി കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രതീഷ് പൊതുവാൾ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ സ്പിൻ ഓഫ് ചിത്രമാണിത്. ചിത്രത്തിലെ കഥാപാത്രങ്ങളായ സുരേശന്‍റേയും സുമലതയുടേയും ജീവിതമാണ് പറയുന്നത്. ചിത്ര. എസ്. നായരാണ് ചിത്രത്തിൽ നായികയായി എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com