ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ

777 ചാർളി എന്ന സിനിമ പൂർണമായത് ഇപ്പോഴാണ് എന്നാണ് രക്ഷിത് പറയുന്നത്
charlie
ലാബ്രഡോർ ഇനത്തിൽപ്പെടുന്ന നായ ആറ് കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകിയത്

നായയും മനുഷ്യരും തമ്മിലുള്ള മനോഹര ബന്ധത്തിന്റെ കഥ പറ‍ഞ്ഞ നിരവധി ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. കന്നഡ താരം രക്ഷിത് ഷെട്ടി പ്രധാന വേഷത്തിലെത്തിയ ‘777 ചാർളി’ പറഞ്ഞത് ഇങ്ങനെയൊരു ബന്ധമാണ്. ഇപ്പോൾ ഇതാ ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് രക്ഷിത് ഷെട്ടി. ചിത്രത്തിൽ 'നായിക'യായി എത്തിയ ചാർളി അമ്മയായിരിക്കുകയാണ്.

സോഷ്യൽ മീഡിയയിലൂടെയാണ് രക്ഷിത് സന്തോഷ വാർത്ത പങ്കുവച്ചത്. ലാബ്രഡോർ ഇനത്തിൽപ്പെടുന്ന നായ ആറ് കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകിയത്. 777 ചാർളി എന്ന സിനിമ പൂർണമായത് ഇപ്പോഴാണ് എന്നാണ് രക്ഷിത് പറയുന്നത്.

നായ പരിശീലകനായ ബി.സി. പ്രമോദ് ആണ് ഇപ്പോൾ ചാർളിയെ സംരക്ഷിക്കുന്നത്. കുഞ്ഞു ജനിച്ച വിവരം അറിഞ്ഞ താരം ചാർളിയെ കാണാനായി മൈസൂരിൽ എത്തുകയായിരുന്നു. 777 ചാര്‍ളി യാത്ര പൂര്‍ണമായി എന്നാണ് കരുതുന്നത്. ചാര്‍ളി അമ്മയായി കാണണമെന്ന് ഞങ്ങള്‍ വളരെ അധികം ആഗ്രഹിച്ചിരുന്നു. സംവിധായകന്‍ കിരണ്‍ രാജാണ് ഈ ആഗ്രഹം ആദ്യം പറഞ്ഞത്. ഞാന്‍ പ്രമോദിനെക്കുറിച്ച് എപ്പോഴും ചോദിക്കുമായിരുന്നു. എന്നാല്‍ അവള്‍ പ്രായമായിട്ടില്ല എന്നാണ് പറയാറ്. മേയ് 9നാണ് ചാര്‍ളി ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ചാര്‍ളിയേയും കുഞ്ഞുങ്ങളേയും കാണാനാണ് ഞാന്‍ മൈസൂരില്‍ വന്നത്.- താരം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മലയാളിയായ കിരൺ രാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് 777 ചാർളി. കന്നഡ ചിത്രമായി ഒരുക്കിയ സിനിമ മലയാളത്തിലടക്കം ഹിറ്റായിരുന്നു. മികച്ച കന്നഡ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും സിനിമ നേടുകയുണ്ടായി. 20 കോടി മുതല്‍ മുടക്കിൽ നിർമിച്ച ചിത്രം ബോക്സ്ഓഫിസിൽ നിന്നും 100 കോടിയാണ് വാരിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com