'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ കാന്‍ റെഡ് കാര്‍പെറ്റില്‍; വൈറല്‍

കാനിലെ ഐശ്വര്യയുടെ രണ്ടാമത്തെ ലുക്കായിരുന്നു ഇത്
Aishwarya Rai
ഐശ്വര്യ റായ്എഎഫ്പി

കാന്‍ ചലച്ചിത്ര മേളയുടെ റെഡ് കാര്‍പെറ്റില്‍ തിളങ്ങി ഐശ്വര്യ റായ്. നീലയിലും സില്‍വറിലും വരുന്ന ഷിമ്മറി ഗൗണാണ് താരം അണിഞ്ഞത്. കാനിലെ ഐശ്വര്യയുടെ രണ്ടാമത്തെ ലുക്കായിരുന്നു ഇത്. ഫാല്‍ഗുനി ഷേന്‍ പീകോക്കാണ് വസ്ത്രം ഡിസൈന്‍ ചെയ്തത്.

Aishwarya Rai
ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍

വെട്ടിത്തിളങ്ങുന്ന ഗൗണില്‍ വളരെ ഡ്രാമറ്റിക്കലായാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. സ്ലീവ്‌സിനും സ്വീപ്പിങ് ട്രെയിലിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതായിരുന്നു വസ്ത്രം. മിനിമല്‍ ആക്‌സസറീസ് ആണ് താരം അണിഞ്ഞത്. കണ്ണുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള മേക്കപ്പില്‍ ലൂസ് ഹെയറിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

കാനിലെ സ്ഥിര സാന്നിധ്യമാണ് ഐശ്വര്യ. ആദ്യത്തെ ലുക്കില്‍ മോണോക്രോം ഗൗണാണ് താരം അണിഞ്ഞത്. കറുപ്പ് ഗൗണില്‍ ത്രിഡി മെറ്റാലിക് എലമന്റ്‌സ് നല്‍കിയാണ് ഒരുക്കിയത്. ഫാല്‍ഹുനി ഷേന്‍ പീകോക്ക് തന്നെയാണ് വസ്ത്രം ഒരുക്കിയത്.

താരത്തിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ നിരവധി ആരാധകരാണ് താരത്തിന്റെ ലുക്കില്‍ അതൃപ്തി വ്യക്തമാക്കിയത്. ഇത്ര അലങ്കാരത്തിന്റെ ആവശ്യമുണ്ടോ എന്നാണ് പലരുടേയും ചോദ്യം. ഐശ്വര്യ സുന്ദരിയാണെന്നും പക്ഷേ ഈ ലുക്ക് മുള്ളന്‍പന്നിയെ പോലെയും ക്രിസ്മസ് ട്രീ പോലെയുമുണ്ട് എന്നാണ് ഒരുവിഭാഗം ആരാധകര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com