'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

തൃശൂര്‍ വരാക്കര സ്വദേശി ജിന്‍സ് തോമസിന്റെ കയ്യില്‍ നിന്ന് രണ്ട് കോടിയോളം രൂപ തട്ടിയെടുത്തു എന്നാണ് പരാതി
johny sagarika
ജോണി സാഗരിഗഫെയ്സ്ബുക്ക്

കൊച്ചി: വഞ്ചനാക്കേസില്‍ കൊയമ്പത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത നിര്‍മാതാവ് ജോണി സാഗരിക കേരളത്തിലും സമാനമായ തട്ടിപ്പ് നടത്തി. തൃശൂര്‍ വരാക്കര സ്വദേശി ജിന്‍സ് തോമസിന്റെ കയ്യില്‍ നിന്ന് രണ്ട് കോടിയോളം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ തൃശൂര്‍ സിജെഎം കോടതിയുടെ പരിഗണനയിലാണ്.

johny sagarika
'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി

കോയമ്പത്തൂര്‍ കേസിലെ പരാതിക്കാരനായ ദ്വാരക് ഉദയ്ശങ്കറിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമാണ് ജിന്‍സ്. 201617 സമയത്തായിരുന്നു തട്ടിപ്പ്. 'നോണ്‍സെന്‍സ്' എന്ന സിനിമയുടെ നിര്‍മാണത്തിനായി 75 ലക്ഷം രൂപ നിക്ഷേപിച്ചു. 25% ലാഭം എന്നായിരുന്നു വാഗ്ദാനം. ഒരു വര്‍ഷം കഴിഞ്ഞാല്‍ മുടക്കുമുതല്‍ എപ്പോള്‍ വേണമെങ്കിലും മടക്കി നല്‍കാമെന്നും ജോണി പറഞ്ഞിരുന്നത്. പിന്നീട് വിതരണാവകാശം നല്‍കാമെന്ന് പറഞ്ഞ് 1.16 കോടി രൂപയും കൈപ്പറ്റി. ജോണി സാഗരിക നല്‍കിയ ചെക്കുകള്‍ മടങ്ങിയതോടെ ആണ് തട്ടിപ്പ് മനസിലാക്കിയത്. രണ്ട് കോടി കൂടാതെ കെഎസ്എഫ്ഇയില്‍നിന്ന് ചിട്ടി കിട്ടാനായി ഈടുവയ്ക്കാന്‍ താന്‍ നല്‍കിയ സ്ഥലത്തിന്റെ ആധാരവും ജോണി ഇതുവരെ എടുത്തു തന്നിട്ടില്ലെന്ന് ജിന്‍സ് പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'നിറം 2' ഉള്‍പ്പെടെയുള്ള സിനിമകള്‍ താന്‍ നിര്‍മിക്കുന്നുണ്ടെന്ന് പണം നിക്ഷേപിച്ച കാലത്ത് ജോണി സാഗരിക വിശ്വസിപ്പിച്ചതായി ജിന്‍സ് പറയുന്നു. കീരവാണി ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുമെന്ന് പറഞ്ഞ് വിഡിയോകള്‍ അയച്ചു തരുമായിരുന്നു. പണം തിരികെ നല്‍കാതെ വന്നതോടെ, പരാതി നല്‍കുമെന്ന് പറയുമ്പോള്‍ പൊതുസമൂഹത്തിനു മുന്നില്‍ അപമാനിക്കരുത് എന്നായിരുന്നു ജോണി പറഞ്ഞിരുന്നു.

ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല എന്നീണ് ജിന്‍സ് പറയുന്നത്. എന്നാല്‍ കോയമ്പത്തൂര്‍ കേസില്‍ ജോണി അറസ്റ്റിലായതിനു ശേഷം തന്റെ കേസിനെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് വിളിച്ചിരുന്നു എന്നും ജിന്‍സ് വ്യക്തമാക്കി. പണം തിരികെക്കിട്ടാതെ വന്നതോടെ ജിന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. വാങ്ങിയ പണത്തിന് ഈടായി നല്‍കിയ രണ്ടു കോടിയോളം രൂപയുടെ ചെക്കുകള്‍ മടങ്ങിയെന്നും പിന്‍വലിച്ച ബാങ്ക് അക്കൗണ്ടിന്റെ ചെക്കുകള്‍ ഉപയോഗിച്ച് തന്നെ വഞ്ചിക്കുകയായിരുന്നു എന്നും കാണിച്ചാണ് ജിന്‍സ് കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com