'നാളുകൾക്ക് ശേഷം പ്രിയദർശിനി രാംദാസിനേയും വർമ സാറിനേയും കണ്ടു'

നന്ദുവിനെ വീണ്ടും കണ്ടുമുട്ടിയതിന്റെ സന്തോഷം മഞ്ജു വാര്യരും പങ്കുവച്ചിട്ടുണ്ട്.
nandu
എമ്പുരാൻ

മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റിനും സോഷ്യൽ മീ‍ഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മോഹൻലാലും പൃഥ്വിരാജും തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ലൂസിഫറിൽ പീതാംബരനെന്ന കഥാപാത്രമായെത്തിയത് നടൻ നന്ദുവായിരുന്നു.

ഇപ്പോഴിതാ എമ്പുരാനൊപ്പം ചേർന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നന്ദു. എമ്പുരാന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. മഞ്ജു വാര്യർക്കും സായ് കുമാറിനുമൊപ്പമുള്ള ചിത്രങ്ങളാണ് നന്ദു സോഷ്യൽ മീ‍ഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഒരുപാട് നാളുകൾക്ക് ശേഷം പ്രിയ​ദർശിനി രാംദാംസിനേയും വർമ സാറിനേയും കണ്ടുവെന്നാണ് നന്ദു പോസ്റ്റ് പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

nandu
സ്വർണം കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ; 'രാമായണ'യിൽ യഷിന്റെ ലുക്ക് ഇങ്ങനെ

അതേസമയം നന്ദുവിനെ വീണ്ടും കണ്ടുമുട്ടിയതിന്റെ സന്തോഷം മഞ്ജു വാര്യരും പങ്കുവച്ചിട്ടുണ്ട്. ആശിർവാദ് സിനിമാസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.

2019 ലാണ് ലൂസിഫർ പ്രദർശനത്തിനെത്തിയത്. മുരളി ​ഗോപിയാണ് തിരക്കഥയൊരുക്കുന്നത്. ടൊവിനോ, ഇന്ദ്രജിത്ത്, ബൈജു, സാനിയ ഇയ്യപ്പൻ തുടങ്ങി നിരവധി പേരാണ് സിനിമയിൽ അണിനിരക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com