സ്വർണം കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ; 'രാമായണ'യിൽ യഷിന്റെ ലുക്ക് ഇങ്ങനെ

ചിത്രത്തിൽ യഷ് ഉപയോ​ഗിക്കുന്നതെല്ലാം സ്വർണത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
yash
യഷ്

രൺബീർ കപൂറും യഷും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'രാമായണ'. രാമനായി രൺബീറെത്തുമ്പോൾ രാവണനായി എത്തുന്നത് യഷ് ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിൽ യഷിനായി വസ്ത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത് സ്വർണം കൊണ്ടാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ‌

വാർത്ത ഏജ‌ൻസിയായ ഐഎഎൻഎസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 'സ്വർണം കൊണ്ടുള്ള വസ്ത്രങ്ങളാണ് യഷിനായി നിർമ്മിച്ചിരിക്കുന്നത്. രാവണൻ ലങ്കയുടെ രാജാവായിരുന്നതിനാലും അക്കാലത്ത് അവിടം സുവർണ ന​ഗരമായിരുന്നതു കൊണ്ടുമാണ് സ്വർണം തന്നെ ഉപയോ​ഗിക്കാമെന്ന് തീരുമാനിച്ചത്. ചിത്രത്തിൽ യഷ് ഉപയോ​ഗിക്കുന്നതെല്ലാം സ്വർണത്തിലാണ് നിർമ്മിച്ചിരിക്കുന്നത്'- ചിത്രത്തിന്റെ അടുത്തവൃത്തങ്ങൾ ഐഎഎൻഎസിനോട് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സീതയായി എത്തുന്നത് സായ് പല്ലവിയാണ്. രാമായണം പരമ്പരയിൽ രാമനായി അഭിനയിച്ച അരുൺ ​ഗോവിലാണ് ചിത്രത്തിൽ ദശരഥനായെത്തുന്നത്. 2020 ലാണ് നിർമ്മാതാവ് മധു മണ്ഡേന ചിത്രം പ്രഖ്യാപിച്ചത്. ബോബി ‍ഡിയോളാണ് കുംഭകർണനായി എത്തുന്നത്. കൈകേയിയായി ലാറ ദത്തയുമെത്തുന്നു.

yash
യുദ്ധ രം​ഗത്ത് 10,000 പേർ, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ രം​ഗങ്ങൾ; ആവേശമാകാൻ 'കങ്കുവ'

മൂന്ന് ഭാ​ഗങ്ങളായൊരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാ​ഗം 2025 ൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. പത്മാവത്, ഹൗസ്ഫുൾ 4, ഹീരമണ്ഡി: ദ് ഡയമണ്ട് ബസാർ തുടങ്ങിയ ചിത്രങ്ങൾക്ക് വസ്ത്രങ്ങൾ ഒരുക്കിയ ഡിസൈനർമാരായ റിംപിളും ഹർപ്രീതും കൂടിച്ചേർന്നാണ് രാമായണയ്ക്കായി വസ്ത്രങ്ങൾ ഒരുക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com