മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ചിത്രത്തിന്റെ പേരിന് ഇണങ്ങുന്ന രീതിയിലാണ് താരത്തെ അവതരിപ്പിച്ചിരിക്കുന്നത്
good bad ugly
സ്റ്റൈലിഷ് ലുക്കിലാണ് താരം പോസ്റ്ററിൽ എത്തുന്നത്

ജിത്ത് കുമാർ നായകനായി എത്തുന്ന ഗുഡ് ബാഡ് അഗ്ലി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സ്റ്റൈലിഷ് ലുക്കിലാണ് താരം പോസ്റ്ററിൽ എത്തുന്നത്. ഒരേ ഗെറ്റപ്പില്‍ മൂന്ന് ഭാവങ്ങളിലാണ് താരം എത്തുന്നത്. ചിത്രത്തിന്റെ പേരിന് ഇണങ്ങുന്ന രീതിയിലാണ് താരത്തെ അവതരിപ്പിച്ചിരിക്കുന്നത്. സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് താരത്തെ കാണുന്നത്.

good bad ugly
'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍

ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തിയതിയും പുറത്തുവിട്ടു. 2025 പൊങ്കലിന് ആയിരിക്കും എന്നാണ് ആരാധകരെ അറിയിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഹൈദരാബാദാണ് ചിത്രത്തിന്റെ ഷൂട്ടിങ്. ആക്ഷൻ സീനുകളാണ് ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മികച്ച വിജയം വേടിയ വിശാലിന്റെ മാര്‍ക്ക് ആന്‍റണിക്ക് ശേഷം ആദിക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദേവിശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. വിജയ് വേലുക്കുട്ടിയാണ് എഡിറ്റര്‍. അതേസമയം വിടാമുയര്‍ച്ചിയെന്ന മറ്റൊരു ചിത്രം കൂടി അജിത്ത് കുമാറിന്‍റേതായി പുറത്തെത്താനുണ്ട്. മഗിഴ് തിരുമേനിയാണ് ഈ ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com